കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാത്തിമയുടെ മരണത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി... മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് മദ്രാസ് ഐഐടി

Google Oneindia Malayalam News

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍. ഫാത്തിമ കോളേജ് പ്രൊഫസറില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് മാനവിക വികസന മന്ത്രാലയം മദ്രാസ് ഐഐടിയോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതേസമയം ഫാത്തിമയുടെ മരണത്തില്‍ വിശദീകരണവുമായി ഐഐടി രംഗത്തെത്തി. സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും പോലീസിനുണ്ടാവുമെന്ന് വിശദീകരണത്തില്‍ പറയുന്നു.

1

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഐഐടിക്കെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് അന്വേഷണം ഇതുവരെ അവസാനിച്ചിട്ടില്ല. ഈ പ്രചാരണം വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്നതാണ്. ഇവിടെയുള്ള അധ്യാപകരെ മൊത്തത്തില്‍ താറടിച്ച് കാണിക്കുന്നതാണ് ഇപ്പോഴത്തെ പ്രചാരണം. ഈ സ്ഥാപനത്തിലെ അധ്യാപകര്‍ ഉന്നത നിലവാരമുള്ളവരും സത്യസന്ധരുമാണെന്ന് ഐഐടി വിശദീകരിച്ചു.

മരണത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ ചെന്നൈ പോലീസും ഐഐടി അധികൃതരും ഒത്തുകളിക്കുന്നതായി പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. ഫാത്തിമയെ കൊന്നതാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല. ആത്മഹത്യ നടന്ന മുറി സീല്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. അധ്യാപകന്‍ മോശക്കാരനാണെന്ന് മകള്‍ മുമ്പേ പറഞ്ഞിട്ടുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് തമിഴ്‌നാട് ഡിജിപിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയെയും അദ്ദേഹം കാമും. അതേസമയം ഫാത്തിമയുടെ ആത്മഹത്യയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അങ്ങേയറ്റം ദു:ഖിതരാണെന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കി. നിയമപ്രകാരംആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. അതുവരെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചും അധ്യാപകരെ കുറിച്ചും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐഐടി മാനേജ്‌മെന്റ് പറഞ്ഞു.

ഐഎന്‍എക്‌സ് മീഡിയ കേസ്, ചിദംബരത്തിന് ജാമ്യമില്ല, മുഖ്യ സൂത്രധാരനെന്ന് ദില്ലി ഹൈക്കോടതി!!ഐഎന്‍എക്‌സ് മീഡിയ കേസ്, ചിദംബരത്തിന് ജാമ്യമില്ല, മുഖ്യ സൂത്രധാരനെന്ന് ദില്ലി ഹൈക്കോടതി!!

English summary
hrd ministry seeks report from madras iit over student suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X