ഹൃതിക് റോഷന് ദക്ഷിണേന്ത്യയിലേക്കോ? ഹോംബാലെ ഫിലിംസുമായി കൈകോര്‍ത്ത് താരം: ആരാധകര്‍ക്കുള്ള വാഗ്ദാനം
ബോളിവുഡിലെ വെള്ളാരംകണ്ണുള്ള സൂപ്പര്‍ ഹീറോ ഇനി ദക്ഷിണേന്ത്യയിലേക്കോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകസുന്ദന്മാരുടെ പട്ടികയില്‍ എപ്പോഴും ഇടം പിടിക്കാറുള്ള ഹൃതിക് റോഷന് ദക്ഷിണേന്ത്യയില്‍ നിരവധി ആരാധകരാണ് ഉള്ളത്. ഇന്ത്യന്‍ സിനിമയിലെ ഗ്രീക്ക് ദേവന് എന്ന വിശേഷണവും ഹൃതിക് റോഷനുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ഹോംബാലെ ഫിലിംസുമായി ഹൃതിക് റോഷന് കൈകോര്‍ത്തിരിക്കുകയാണ്. കെജിഎഫ് സീരീസ്, കാന്താര എന്നിവയുടെ വമ്പന്‍ വിജയത്തിന് ശേഷമാണ് ഹൃതിക് റോഷനുമായി നിര്‍മ്മാണ കമ്പനി കൈകോര്‍ക്കുന്നത്.

തങ്ങളുടെ അടുത്ത പാന്‍ ഇന്ത്യന്‍ പ്രോജക്റ്റിലേക്കായി ഹൃതിക് റോഷനുമായി കരാറില്‍ ഏര്‍പ്പെട്ട കാര്യം ഹോംബാലെ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇരു കൂട്ടരും ആദ്യമായിട്ടാണ് സഹകരിക്കുന്നത്. അതിനാല്‍ തന്നെ ദക്ഷിണേന്ത്യയിലെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരത്തിലാണ്. അതേസമയം കരാറിന്റെ വിശദാംശങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
പ്രൊഡക്ഷന്‍ കമ്പനിയുമായുള്ള സഹകരണത്തെക്കുറിച്ച് ഹൃതിക് റോഷന് പ്രതികരിച്ചത് ഇങ്ങനെയാണ് - 'വളരെ വ്യത്യസ്തമായ കഥകളാണ് ഹോംബാലെ ഫിലിംസില്‍ നിന്ന് പുറത്തുവരുന്നത്. അവരുമായി സഹകരിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു പാന്‍ ഇന്ത്യന്‍ സിനിമാറ്റിക് അനുഭവം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'.
ഹൃതിക് റോഷനുമായുള്ള സഹകരണത്തെക്കുറിച്ച് പ്രൊഡക്ഷന്‍ കമ്പനിയുടെ സ്ഥാപകനായ
സ്ഥാപകനായ വിജയ് കിരഗണ്ടൂര്‍ പറഞ്ഞത് ഇങ്ങനെയാണ്. ഈ സഹകരണത്തില്‍ വളരെയധികം സന്തോഷമുണ്ട്. നാം കല്പ്പിച്ചു വെച്ചിട്ടുള്ള അതിര്‍വരമ്പുകളെ ബ്രേക്ക് ചെയ്യുന്ന കഥകള്‍ ഹോംബാലെ ഫിലിംസിലൂടെ പറയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പ്പിന്റെ ഭാഗമാണ് ഹൃതിക് റോഷനുമായുള്ള പങ്കാളിത്തം. വളരെ ശക്തമായ ഒരു കഥയിലൂടെ പ്രേക്ഷകര്‍ക്ക് കാലാതീതമായ സിനിമാനുഭവം നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടന്റ് സൃഷ്ടാക്കളായി ഉയര്‍ന്നുവരുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ഹോംബാലെ ഫിലിംസ്. കെജിഎഫ്' ചാപ്റ്റര്‍ 1, ചാപ്റ്റര്‍ 2, 'സലാര്‍: പാര്‍ട്ട് 1 - സീസ്ഫയര്‍', 'കാന്താര' തുടങ്ങിയ ബ്ലോക്ക് ബ്ലസ്റ്റര്‍ ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കഥപറച്ചിലിന്റെ പരമ്പരാഗത ശൈലികളെ ഉടച്ചുവാര്ത്തതാണ് ഹോംബാലെ ഫിലിംസ് ശ്രദ്ധിക്കപ്പെടാന്‍ കാരണം. ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച വിജയങ്ങളും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ജൂനിയർ എൻടിആർ സിനിമയുടെ തിരക്കിലാണ് ഹോംബാലെ.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാണ, വിതരണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. രാജ്യത്തെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ഹോംബാലെ ഫിലിംസും മറുവശത്ത് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒന്നായ ഹൃതിക് റോഷനും തമ്മിലുള്ള പങ്കാളിത്തം അവിശ്വസനീയമായ കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നാണിപ്പോള്‍ ആരാധകരുടെ പ്രതീക്ഷ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications