ഹൃത്വിക് റോഷന്‍റെ പിറന്നാള്‍ പാര്‍ട്ടി അതിര് കടന്നു, ഹോട്ടലിന് പിഴ ചുമത്തി
മുംബൈ: എന്ത് ആഘോഷം ഉണ്ടായാലും പാട്ടും ഡാന്‍സുമില്ലാതെ ബോളിവുഡ് താരങ്ങള്‍ക്ക് പറ്റില്ല. അതിരുവിട്ട ശബ്ദകോലാഹലങ്ങളാണ് പല ബോളിവുഡ് പാര്‍ട്ടികളിലും ഉണ്ടാകുന്നത്. ഇത്തവണ പാര്‍ട്ടി നടത്തി വെട്ടിലായിരിയ്ക്കുന്നത് ഹൃത്വിക് റോഷനാണ്. 42ാം പിറന്നാള്‍ സത്ക്കാരത്തില്‍ ബഹളം സൃഷ്ടിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി നടന്ന ഹോട്ടലിനെതിരെ 25000 രൂപ പിഴ ചുമത്തിയിരിയ്ക്കുകയാണ്.
മുംബൈയിലെ വോര്‍ളിയിലുള്ള ഫോര്‍ സീസണ്‍സ് ഹോട്ടലിലാണ് ശനിയാഴ്ച രാത്രി പാര്‍ട്ടി നടന്നത്. ആഘോഷ പരിപാടികള്‍ ബഹളമയമായിരുന്നു എന്ന് ആരോപിച്ച് പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു.

അതിര് വിട്ട പാര്‍ട്ടി
രാത്രി പത്ത് മണിവരെയാണ് ആഘോഷത്തിന് സമയം അനുവദിച്ചിരുന്നത്. ആ നിര്‍ദ്ദേശം പാലിയ്ക്കാതെ വന്നപ്പോള്‍ 1.30 വരെ പാര്‍ട്ടിയ്ക്ക് സമയം നല്‍കി. പക്ഷേ ഇതൊന്നും വകവയ്ക്കാതെ ഉച്ചത്തില്‍ പാട്ടും ബഹളവുമായി പാര്‍ട്ടി പുലര്‍ച്ച വരെ തുടര്‍ന്നു.

നിയമ വിരുദ്ധം
മറ്റുള്ളവര്‍ക്ക് അരോചകം സൃഷ്ടിയ്ക്കുന്ന തരത്തില്‍ ബഹളം വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്നിരിയ്‌ക്കെയാണ് ച്ട്ടങ്ങള്‍ ലംഘിച്ച് പിറന്നാള്‍ പാര്‍ട്ടി നടന്നത്.

ചോദ്യം ചെയ്തപ്പോള്‍
പ്രദേശവാസിയായ അഷ്‌റഫ് ഖാന്‍ ഹോട്ടല്‍ ജീവനക്കാരോട് ബഹളത്തെപ്പറ്റി അന്വേഷിച്ചിരുന്നു. ആഘോഷത്തിന് പ്രത്യേക അനുവാദം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണിതെന്നും അവരുടെ സുരക്ഷയ്ക്ക് സൈന്യം എത്തിയിട്ടുണ്ടെന്നുമായിരുന്നു മറുപടി.

പൊലീസ്
തുടര്‍ന്ന് അഷറ്ഫ് ഖാന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഹോട്ടല്‍ ജീവനക്കാര്‍ക്ക് പിഴ ചുമത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ അവസാനിച്ചത്.

പിഴ
25000 രൂപയാണ് ഹോട്ടലിന് പിഴ ചുമത്തിയത്.












Click it and Unblock the Notifications