ജീവനാംശമായി 400 കോടി രൂപ വേണമെന്ന് ഹൃത്വികിനോട് സൂസന്ന
മുംബൈ: കോടികള്‍ ജീവനാംശം കിട്ടുമായിരുന്നിട്ടും അതൊന്നും വേണ്ടെന്ന് പറഞ്ഞ് നടി മഞ്ജുവാര്യര്‍ വിവാഹമോചനത്തിന് ഒരുങ്ങുമ്പോള്‍ ബോളിവുഡില്‍ ഒരു നടന്റെ ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത് 400 കോടി രൂപയാണ്. ഒരു കാലത്ത് യുവതയുടെ ഹരമായിരുന്ന ഹൃത്വിക് റോഷന്റെ ഭാര്യ സൂസന്നയാണ് ജീവനാംശമായി ഇത്രയും തുക വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
13 വര്‍ഷത്തെ ദാമ്പത്യത്തിന് വിരമാമമിട്ട് കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു ഇരുവരും വേര്‍പിരിയാനുള്ള തീരുമാനമെടുത്തത്. അതിനുശേഷം ഏപ്രില്‍ 30ന് ഇരുവരും ചേര്‍ന്ന് വിവാഹമോചനത്തിനായി സംയുക്ത ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സൂസന്ന 400 കോടിരൂപ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 380 കോടി നല്‍കാന്‍ ഹൃത്വിക്ക് തയ്യാറായതായും റിപ്പോര്‍ട്ടുകളുണ്ട്.

പേരുകേട്ട ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുകയാണ് സൂസന്ന. മാത്രമല്ല, ഷാരൂഖാന്റെ ഭാര്യ ഗൗരി ഖാനുമായി ചേര്‍ന്ന് മറ്റൊരു ബിസിനസ് കൂടി നടത്തുന്നുണ്ട്. ഇതില്‍ നിന്നെല്ലാം കോടിക്കണക്കിന് രൂപ വരുമാനവുണ്ട്. രണ്ടു മക്കളാണ് ഹൃത്വിക്കിനും സൂസന്നയ്ക്കും. എട്ടു വയസുള്ള റെഹാനും ആറു വയസുള്ള റിദാനും. ഇവര്‍ അമ്മയ്‌ക്കൊപ്പമാണ് താമസം.
2000ല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു കളിക്കൂട്ടുകാരി സൂസന്നയെ ഹൃത്വിക് ജീവിത സഖിയാക്കിയത്. 13 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 2013 ഡിസംബര്‍ 14 ന് തങ്ങള്‍ പിരിയുകയാണെന്ന് ഇരുവരും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. പിരിയാനുള്ള തീുമാനം അറിയിക്കുമ്പോഴും എന്നെങ്കിലും ഒരുമിക്കുമെന്ന പ്രതീക്ഷ ഹൃത്വിക്കും സൂസന്നയും തങ്ങളുടെ പത്രക്കുറിപ്പിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications