ഹയർസെക്കണ്ടറി ചോദ്യ പേപ്പർ ചോർന്നു!!! 2 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
പരീക്ഷ തുടങ്ങുന്നതിന് 30 മിനുട്ട് മുമ്പ് ചോദ്യപേപ്പര്‍ വാട്സ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടി തുടങ്ങിയിരുന്നു.
മുംബൈ: പ്ലസ്ടു പരീക്ഷയുടെ കണക്ക്, സ്റ്റാറ്റിസ്റ്റിക്സ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു. പരീക്ഷ തുടങ്ങുന്നതിന് 30 മിനുട്ട് മുമ്പ് ചോദ്യപേപ്പര്‍ വാട്സ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടി തുടങ്ങിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ചോദ്യ പേപ്പറുകളും, മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.

രാവിലെ 11 മണിയ്ക്കാണ് ഹയര്‍സെക്കണ്ടറി പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇതിന് അരമണിക്കൂര്‍ മുമ്പാണ് വാട്സ് ആപ്പിലൂടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. 10.50ന് കുട്ടികള്‍ക്ക് പരീക്ഷ ഹാളില്‍ കയറിയാല്‍ മതി അതിനാല്‍ ചോദ്യ പേപ്പര്‍ കിട്ടിയ കുട്ടികള്‍ക്ക് ഇത് നോക്കാനുള്ള സമയം ഉണ്ടാവും.

പരീക്ഷ ഹാളിലായിരുന്ന പല കുട്ടികളുടെ കയ്യിലും ഫോണ്‍ ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ചിലരെല്ലാം ഫോണില്‍ മെസേജ് വന്നതും കണ്ടിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. കൂട്ടികാരികള്‍ക്ക് ചോദ്യപേപ്പര്‍ കാണിച്ച് കൊടുക്കുന്നതിന് ഇടേയാണ് ഇവര്‍ അറസ്റ്റിലായത്.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഉള്ള കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. കേസ് അന്വേഷണത്തില്‍ ഇവരുടെ പങ്ക് വ്യക്തമായാല്‍ റിസല്‍ട്ട് പുറത്തുവിടില്ലെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ ഹാളില്‍ നടത്തിയ പരിശോധനയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഫോണ്‍ കയ്യില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പരീക്ഷ ഹാളിലേക്ക് ഫോണ്‍ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദ്ദേശം ഉണ്ടായിട്ടും, ഇങ്ങനെ നടന്ന് പരീക്ഷ നിരീക്ഷകരുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications