ഹയര്‍ സെക്കന്‍ഡറി പരീക്ഷ ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പ് വഴി ചോര്‍ന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോരുന്നത് പതിവാകുന്നു. വ്യാഴാഴ്ച മറാത്തി പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ സെക്രട്ടേറിയല്‍ പ്രാക്ടീസ് പേപ്പറും ചോര്‍ന്നു. പരീക്ഷയ്ക്ക് തൊട്ടു മുന്‍പ് വാട്‌സ് ആപ് വഴിയാണ് ചോദ്യ പേപ്പറുകളും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.
സംഭവത്തില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് മുംബൈ ഡിവിഷന്‍ സംഭവത്തില്‍ വാശി പോലീസില്‍ പരാതി നല്‍കി. മുംബൈ ഡിവിഷനില്‍ ഏകദേശം 1.34 ലക്ഷം വിദ്യാര്‍ഥികളാമ് പരീക്ഷയ്ക്കിരിക്കുന്നത്. 11 മണിക്കാണ് പരീക്ഷ. പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റ് മുന്‍പേ ശരിയായ ചോദ്യ പേപ്പറിന്റെ ചിത്രങ്ങള്‍ പ്രചരിക്കുകയായിരുന്നു.

ചോദ്യ പേപ്പറിന്റെ ചിത്രങ്ങള്‍ തങ്ങള്‍ക്കും ലഭിച്ചെന്ന് ബോര്‍ഡ് അംഗം പറഞ്ഞു. ചോദ്യ പേപ്പര്‍ പൊട്ടിച്ചശേഷം ഇവ ഉടന്‍ ഫോണിലേക്ക് പകര്‍ത്തി അയക്കുന്നതാണെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് ഉടനടി പ്രതികളെ പിടികൂടുമെന്നാണ് കരുതുന്നതെന്നും ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ദത്താദ്രേയ ജഗ്താപ് പറഞ്ഞു.
കൊമേഴ്‌സ് വിഭാഗത്തില്‍ പെടുന്നവരുടെയാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് പേപ്പര്‍. താരതമ്യേന എളുപ്പമുള്ള വിഷയമായി കരുതുന്ന വിഷയത്തിന്റെ ചോദ്യ പേപ്പര്‍ ചോര്‍ന്നത് അതിശയിപ്പിച്ചെന്ന് അധ്യാപകര്‍ പറയുന്നു. ഇതേ രീതിയില്‍ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യ പേപ്പറും ചോര്‍ന്നതായി ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications