വിവാഹപൂര്‍വ ലൈംഗികബന്ധമാകാമെന്ന് സര്‍വേ
ദില്ലി: എച്ച്ടി മാഴ്‌സ് യൂത്ത് സര്‍വെ പ്രകാരം വിവാഹപൂര്‍വ ലൈംഗികബന്ധം ആവാമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം യുവതീ യുവാക്കളും അഭിപ്രായപ്പെട്ടു. 18നും 25നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ സര്‍വേയില്‍ 61 ശതമാനം പേരും വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി കന്യക ആയിരിക്കണമെന്ന കാര്യത്തില്‍ പുരുഷന്മാര്‍ വിട്ടുവീഴ്ചയ്‌ക്കൊരുക്കമല്ല.
കാലം ഏറെ മാറിയിട്ടുംവിവാഹം, ലൈംഗികത, പ്രണയം തുടങ്ങിയവയില്‍ പരമ്പരാഗത മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാണ് ഭൂരിപക്ഷം പേരുമെന്ന് സര്‍വെയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഡോ. സഞ്ജയ് ചഗ് പറഞ്ഞു. വിവാഹത്തെക്കുറിച്ചും മറ്റുമുള്ള ചെറുപ്പക്കാരുടെ ചിന്താഗതി അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

വിവാഹശേഷം മറ്റു ബന്ധങ്ങളിലേക്ക് പോകുന്നതിനെ 6 ശതമാനം പെണ്‍കുട്ടികള്‍ അനുകൂലിക്കുമ്പോള്‍, അത്തരം സ്വാതന്ത്ര്യം സ്ത്രീയ്ക്കും അനുവദിക്കണമെന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 13 ശതമാനം പുരുഷന്മാര്‍ സ്ത്രീയ്ക്കും ഈ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് തുറന്നു പറഞ്ഞപ്പോള്‍ ഇത്തരം ബന്ധങ്ങള്‍ ക്ഷമിക്കാവുന്നത് മാത്രമാണെന്ന് 16 ശതമാനം പുരുഷന്മാര്‍ പറഞ്ഞു.
23 ശതമാനം പേര്‍ പറയുന്നത് ഇന്ത്യയില്‍ സെക്‌സ് ടോയ്‌സ് വില്‍പ്പന ആവശ്യമാണെന്നാണ്. അശ്ലീല വീഡിയോ കാണുന്നതില്‍ തെറ്റല്ലെന്ന് 24 ശതമാനം പേരും സ്വവര്‍ഗ ലൈംഗികതയ്ക്ക് അനുകൂലമായി 43 ശതമാനം പേരും പ്രതികരിച്ചു. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ പഴയതിലും ഇരട്ടിയാവുകയും ലൈംഗികതയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്തിട്ടും വിവാഹ കാര്യത്തില്‍ അധികം വിട്ടുവീഴ്ച ചെയ്യാന്‍ പലരും വിമുഖത കാണിക്കുന്നത് അതിശയകരമാണ്.












Click it and Unblock the Notifications