പ്രശസ്ത നടന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു...!!! നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് കാരണം..!

  • By: Anamika
Subscribe to Oneindia Malayalam

ബെംഗളൂരൂ: പ്രശസ്ത നടനും സംവിധായകനുമായ ഹുച്ച വെങ്കട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെങ്കടിന്റെ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണം. കന്നട സിനിമയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവ് കൂടിയാണ് ഹുച്ച വെങ്കട്.

റിയാലിറ്റി ഷോ ജോഡി

റിയാലിറ്റി ഷോ ജോഡി

സ്റ്റാര്‍ സുവര്‍ണ ചാനലിലെ സൂപ്പര്‍ ജോഡി എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായിരുന്നു ഹുച്ച വെങ്കിടും രചനയും. ഇരുവരും റിയാലിറ്റി ഷോയില്‍ ജോഡികള്‍ ആയിരുന്നു.

വിവാഹ അഭ്യര്‍ത്ഥന

വിവാഹ അഭ്യര്‍ത്ഥന

രചനയോട് വെങ്കിട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രചന അത് നിരസിക്കുകയായിരുന്നു. മാത്രമല്ല രചനയുടെ വീട്ടുകാര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു. ഇതിന് ശേഷം കടുത്ത മനോവിഷമത്തില്‍ ആയിരുന്നു ഹുച്ച വെങ്കിട്ട്.

ആത്മഹത്യയ്ക്ക് ശ്രമം

ആത്മഹത്യയ്ക്ക് ശ്രമം

ഫാം ഹൗസില്‍ വെച്ച് ഫിനോയില്‍ കുടിച്ചാണ് ഹുച്ച വെങ്കിട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെങ്കിടിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നടിക്ക് എസ്എംഎസ്

നടിക്ക് എസ്എംഎസ്

താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രചനയ്ക്ക് ഫോണില്‍ എസ്എംഎസ് അയച്ച ശേഷമാണ് വെങ്കിട് ഫിനോയില്‍ കുടിച്ചത്. എ്ന്നാല്‍ സംഭവത്തെ കുറിച്ച് രചന പറയുന്നത് ഇങ്ങനെയാണ്.

നിരസിച്ച് നടി

നിരസിച്ച് നടി

സൂപ്പര്‍ ജോഡി റിയാലിറ്റി ഷോയ്ക്ക് വേണ്ടി താന്‍ വെങ്കിടിന്റെ ജോഡി ആയിരുന്നു. അത്തരത്തിലുള്ള ബന്ധം മാത്രമേ വെങ്കിടുമായിട്ടുള്ളൂ. വളരെ മാന്യമായിട്ടാണ് തന്നോട് പെരുമാറിയിട്ടുള്ളതെന്നും രചന പറയുന്നു.

വെങ്കിടിനെ പ്രണയിച്ചിരുന്നില്ല

വെങ്കിടിനെ പ്രണയിച്ചിരുന്നില്ല

താന്‍ വെങ്കിടിനെ പ്രണയിച്ചിരുന്നില്ല എന്നും രചന പറയുന്നതായി കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വെങ്കിട് ഇപ്പോള്‍.

ചികിസ്തയോട് സഹകരിക്കാതെ

ചികിസ്തയോട് സഹകരിക്കാതെ

ആശുപത്രിയില്‍ കഴിയുന്ന വെങ്കിട് ച്ികിത്സയോട് സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരോടും നഴ്‌സുമാരോടും കയര്‍ക്കുന്ന ഇയാള്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്.

വിവാദം പതിവ്

വിവാദം പതിവ്

നേരത്തെ നടി രമ്യയുടെ പേരിലും ഹുച്ച വെങ്കിട് എന്ന വെങ്കിട്ട റാം ലക്ഷമണ്‍ വിവാദം ഉണ്ടാക്കിയിരുന്നു.രമ്യയെ വിവാഹം ചെയ്തു എന്നവകാശപ്പെട്ട് ഇയാള്‍ രംഗത്ത് വന്നിരുന്നു. രമ്യ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ആ വിവാദം കെട്ടടങ്ങിയത്.

English summary
Huchcha Venkat allegedly tried to commit suicide by drinking phenyl at his farm house
Please Wait while comments are loading...