കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരും മണിയ്ക്കൂറില്‍ ഹുദ് ഹുദിന്‍റെ വേഗത കൂടും, നിലവില്‍ 205 കിലോമീറ്റര്‍

  • By Meera Balan
Google Oneindia Malayalam News

വിശാഖപട്ടണം: ആന്ധ്രതീരത്തെത്തിയ ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. മണിയ്ക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഏറെ നിര്‍ണായകമായ ഒരു മണിയ്ക്കൂറിനകം കാറ്റിന്റെ വേഗത വീണ്ടും വര്‍ധിയ്ക്കും. ആറ് മണിയ്ക്കൂറുകള്‍ക്ക് ശേഷം മാത്രമേ ശക്തി കുറയൂ എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

കാറ്റിന്റെ വേഗത വര്‍ധിയ്ക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്നും ആരും പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിന് 50 കിലോമീറ്റര്‍ ചുറ്റളവുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.

Hud Hud

ആറ് മണിയ്ക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത കുറയുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിലും വരും മണിയ്ക്കൂറുകള്‍ ഏറെ നിര്‍ണായകമാണ്. വിശാഖപട്ടണത്താണ് കാറ്റ് ആദ്യം വീശിയത്. പതിനഞ്ചോളം മുങ്ങള്‍ വിദ്ഗദ സംഘങ്ങളാണ് വിശാഖ പട്ടണത്തും ശ്രീകാകുളത്തുമായി ഉള്ളത്.

രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത് ഒഴിവാക്കിയാല്‍ കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്ും മറ്റുമായി ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ദില്ലി: 01123093563, 23093566, ഒഡീഷ : 1948, ആന്ധ്രപ്രദേശ്: 1949

English summary
The maximum wind speed of the Hudhud storm that hit the northern regions of Visakhapatnam district is expected to rise upto 205 kmph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X