• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയെ കൊള്ളയടിക്കണോ? മോദിയെ കെട്ടിപ്പിടിക്കൂ... നീരവ് മോദി വിഷയത്തിൽ മോദിയെ ട്രോളി രാഹുല്‍

ദില്ലി: നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കില്‍ നിന്ന് കോടികൾ തട്ടിപ്പ് നടത്തിയ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി രൂപ തട്ടിച്ച് നീരവ് രാജ്യം വിട്ടതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ നരേന്ദ്രമോദിയും നീരവ് മോദിയും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ചുകൊണ്ട് രാഹുൽ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിർദേശങ്ങൾ നീരവ് മോദി എന്ന തലക്കെട്ടിനൊപ്പം #from1modi2another എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍‍ ഗാന്ധിയുടെ ട്വീറ്റ്.

പല്ലി ശരീരത്തിൽ വീഴാറുണ്ടോ!! എങ്കിൽ നിസാരമായി തള്ളിക്കളയരുത്, നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ബിജെപിയ്ക്ക് പങ്കുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നേരത്തെ സൂചന നൽകിയിരുന്നു. ബിജെപി സർക്കാരിന്റെ സജീവമായ ഗുഡാലോചനയില്ലാതെ വിജയ് മല്യയ്ക്കോ രാജ്യം വിടാനാവില്ലെന്നും ആപ്പ് നേതാവ് ട്വീറ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐയ്ക്ക് രണ്ട്പരാതികൾ കൂടി സമര്‍പ്പിക്കുന്നത്. നേരെത്തെ ജനുവരി 29ന് നൽകിയ പരാതികൾക്ക് പുറമേയാണിത്. 11,4000 കോടി രൂപയോളം രൂപയാണ് തട്ടിച്ചിട്ടുള്ളതെന്നും ബാങ്ക് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ട്വീറ്റിൽ മോദിയ്ക്ക് പരിഹാസം

1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക

2. ദാവോസിൽ മോദിയ്ക്കൊപ്പം പ്രത്യക്ഷപ്പെടുക

സ്വാധീനം ഉപയോഗിക്കേണ്ട വിധം

എ. 12,000 കോടി രൂപ മോഷ്ടിക്കാൻ

ബി. സർക്കാർ മറ്റൊരു വിധത്തിൽ‍ അന്വേഷണം നടക്കുന്നതിനിടെ മല്യയെപ്പോലെ രാജ്യം വിടുക. #from1modi2another

യെച്ചൂരി കൊളുത്തിയത് വിവാദത്തീ

യെച്ചൂരി കൊളുത്തിയത് വിവാദത്തീ

രാജ്യത്തെ പൊതുമേഖലാ ബാങ്കായ പഞ്ച് നാഷണല്‍ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയ മുങ്ങിയ നീരവ് മോദിയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുമുള്ള ചിത്രമാണ് സിപിഎം നേതാല് സീതാറാം യെച്ചൂരി പുറത്തുവിട്ടത്. യെച്ചൂരിയുടെ ട്വീറ്റാണ് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടുള്ളത്. മോദി ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. നീരവ് മോദിയുടെ തട്ടിപ്പ് വിവാദമായിരിക്കെ ഇത്തരമൊരു ചിത്രം പുറത്തുവന്നത് കേന്ദ്ര സർക്കാരിനും ബിജെപിയ്ക്കും കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളത്.

 നീരവ് ജനുവരിയിൽ മുങ്ങി

നീരവ് ജനുവരിയിൽ മുങ്ങി

സാമ്പത്തിക തട്ടിപ്പ് നടന്നതായി പ‍ഞ്ചാബ് നാഷണൽ‍ ബാങ്ക് സിബിഐയെ വിവരമറിയിക്കുന്നതിന് മുമ്പുതന്നെ നീരവ് മോദി രാജ്യം വിട്ടുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 29നാണ് പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐയെ പരാതിയുമായി സമീപിക്കുന്നത്. എന്നാൽ ജനുവരി ഒന്നിന് തന്നെ മോദി രാജ്യം വിട്ടെന്നാണ് റിപ്പോർട്ട്. ബെൽജിയന്‍ പൗരനായ സഹോദരൻ നിഷാൽ ജനുവരി ഒന്നിന് ഇന്ത്യ വിട്ടിരുന്നു. ഭാര്യ ആമി, ബിസിനസ് പാർട്ട്ണറും ഗീതാഞ്ജലി ജ്വല്ലറി ശൃംഖലയുടെ ഇന്ത്യൻ‍ പ്രമോട്ടറായ മെഹുൽ ചോസ്കി എന്നിവർ ജനുവരി ആറിനും ഇന്ത്യ വിട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

 ദാവോസിൽ‍ മോദിയ്ക്കൊപ്പം

ദാവോസിൽ‍ മോദിയ്ക്കൊപ്പം

നിലവില്‍ സ്വിറ്റ്സർലണ്ടിൽ ഉണ്ടെന്ന് കരുതുന്ന നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം ദാവോസ് ഉച്ചകോടിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിഐബി പുറത്തുവിട്ട ഫോട്ടോയിൽ മോദിയ്ക്കൊപ്പം നീരവും ഉണ്ടായിരുന്നു. നീരവ് മോദിയ്ക്കെതിരെ പഞ്ചാബ് നാഷണൽ ബാങ്ക് സിബിഐയ്ക്ക് പരാതി നല്‍കുന്നതിന് ആറ് ദിവസം മുമ്പ് ജനുവരി 23നായിരുന്നു നീരവ് മോദിയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

English summary
Congress President Rahul Gandhi on Thursday attacked Prime Minister Narendra Modi over reports that billionaire jeweller Nirav Modi, who is under Enforcement Directorate scanner for a multi-crore fraud, has fled India. Taking potshots at the Modi, he tweeted a 'guide to loot India'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more