ദില്ലിയില്‍ വന്‍ ആയുധവേട്ട, കാറില്‍ നിന്നും 50 തോക്കുകള്‍ പിടിച്ചെടുത്തു
ദില്ലി: ദില്ലി പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 50 ആയുധങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ പരിശോധനയ്ക്കിടെ ഒരു കാറില്‍ നിന്നാണ് ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. ആയുധവേട്ടയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്‍പത് കൈത്തോക്കുകളാണ് കാറില്‍ നിന്ന് പോലീസിന് ലഭിച്ചത്. നൂറ് റൗണ്ട് തിരകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസിന് സംശയം തോന്നുകയും കാര്‍ തടഞ്ഞ് പരിശോധിക്കുകയുമായിരുന്നു.

ജാര്‍ഖണ്ഡില്‍ നിന്നാണ് ആയുധങ്ങള്‍ കടത്തി കൊണ്ടുവന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നില്‍ വന്‍ സംഘമുണ്ടോയെന്നോ? ഇതിന്റെ കേന്ദ്രം എവിടെയാണെന്നോ വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ദില്ലി നഗരത്തില്‍ ആയുധവേട്ട തുടരെ നടക്കുന്നതിനാല്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തില്‍ വാഹനപരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications