മുംബൈയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു
താനെ: ഡൊംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്ക്. ഡൊംബിവാലി ഈസ്റ്റിലെ ആചാര്യ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്.
മുംബൈ സിറ്റിയില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരത്താണ് ഡോബിവാലി. ഫാക്ടറിക്ക് 4 കിലോമീറ്റര്‍ പരിധിയിലുള്ള വീടുകളില്‍ പോലും സ്‌ഫോടനത്തിന്റെ ആഘാതം ഏറ്റിട്ടുണ്ട്. വീടുകളിലെ ജനല്‍ ചില്ലുകളും അടുത്തുള്ള ഓഫീസുകളും തകര്‍ന്നു.

സ്‌ഫോടനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. സ്‌ഫോടനം നടന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. പാലീസും ഫയര്‍ഫോര്‍സും രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിു. പരിക്കേറ്റവരെ അടുത്തുള്ള മിലാപ് നഗറിലെ എഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications