കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങാന്‍ അനുമതി നിഷേധിച്ചു

Google Oneindia Malayalam News

അബൂദാബി: കോവിഡ് ദുരിത കാലത്ത് നാട്ടിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികളുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്. ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് യുഎഇ വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാര്‍ അനുമതി നിഷേധിക്കുന്നതായുള്ള നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇത്തിഹാദ്, എയർ അറേബ്യ, എമിറേറ്റ്‌സ് എയർലൈൻ തുടങ്ങിയ യു.എ.ഇ വിമാനകമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയില്‍ ഇറങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇനി മുതല്‍ അനുവദിക്കേണ്ട

ഇനി മുതല്‍ അനുവദിക്കേണ്ട

കഴിഞ്ഞ കുറെ ദിവസങ്ങളിലായി യുഎഇ വിമാന കമ്പനികള്‍ ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് അനുവദിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി നിരവധി പ്രവാസി സംഘടനകള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

അപ്രതീക്ഷീത വിലക്ക്

അപ്രതീക്ഷീത വിലക്ക്

അപ്രതീക്ഷീത വിലക്കോടെ പല ചാര്‍ട്ടേഡ് വിമാന യാത്രക്കാരുടേയും യാത്ര അനിശ്ചിതത്വിലാവുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച (ഇന്ന്) ഉച്ചക്ക് 14.20ന് അബൂദബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരേണ്ടിയിരുന്ന ഇത്തിഹാദ് എയര്‍വേയ്സിന്‍റെ ഇ.വൈ 254 വിമാനത്തിന്റെ യാത്ര ഡയറക്ടറേറ്റ് ഓഫ് ജനറൽ സിവിൽ ഏവിയേഷൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് അവസാന നിമിഷമാണ് റദ്ദാക്കിയത്. .

കെഎംസിസി

കെഎംസിസി

അബൂദാബി കെഎംസിസി ചാർട്ടേഡ് ചെയ്ത വിമാനമായിരുന്നു ഇത്. അവസാന നിമിഷം യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന സര്‍വ്വീസ് റദ്ദാക്കിയതോടെ അഞ്ച് കൂട്ടികളും 178 മുതിര്‍ന്നവരും ഉള്‍പ്പടെ 183 യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. വിമാനയാത്ര പുനരാരംഭിക്കാനുള്ള നടപടികളുമായി കെ.എം.സി.സി കേന്ദ്ര വ്യോമയാന വകുപ്പ് അധികൃതരും വിദേശ കാര്യമന്ത്രാലവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

 ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല

ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല

യുഎഇ വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്ക് യാത്ര റദ്ദാക്കിയത് സംബന്ധിച്ച് കേരള സർക്കാർ, അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം, കേരള പ്രവാസികാര്യ വകുപ്പ് എന്നിവര്‍ക്കൊന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് അബൂദാബി കെഎംസിസി പ്രസിഡന്‍റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അറിയിച്ചത്.

ഇന്ത്യന്‍ വിമാന കമ്പനികള്‍

ഇന്ത്യന്‍ വിമാന കമ്പനികള്‍

ഇന്ത്യന്‍ വിമാന കമ്പനികള്‍ മാത്രം ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തട്ടെ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നാണ് സൂചന. ഈ വിഷയത്തില്‍ ഇന്ത്യയുടേയും യുഎഇയുടേയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സമവായത്തിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍

മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍

യുഎഇ ഒഴികേയുള്ള മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വ്വീസിന്‍റെ കാര്യത്തില്‍ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നില്ല. കുവൈത്ത് ആഗസ്ത് ഒന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ നഗരങ്ങള്‍ ആദ്യ ഘട്ട സര്‍വീസിന്റെ പട്ടികയിലുണ്ട്.

 ജോസിന്‍റെ അടിവേരിളക്കാന്‍ ജോസഫ്; വിപ്പ് നല്‍കാനുള്ള അധികാരം ലഭിച്ചാല്‍ കോട്ടയവും പാലായും യുഡിഎഫിന് ജോസിന്‍റെ അടിവേരിളക്കാന്‍ ജോസഫ്; വിപ്പ് നല്‍കാനുള്ള അധികാരം ലഭിച്ചാല്‍ കോട്ടയവും പാലായും യുഡിഎഫിന്

English summary
Huge blow to UAE expatriates; flight was denied permission to fly to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X