കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാഖപട്ടണത്ത് ക്രൈന്‍ തകര്‍ന്ന് വീണ് 11 മരണം; സംഭവം ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍

Google Oneindia Malayalam News

വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ ആസ്ഥാനത്ത് കൂറ്റന്‍ ക്രൈന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. ഷിപ്പ് യാര്‍ഡ് ജീവനക്കാരും കരാര്‍ തൊഴിലാളികളുമാണ് മരിച്ചത്. പോലീസ് വാഹനങ്ങളും ആംബുലന്‍സുകളുമെല്ലാം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആന്ധ്രയുടെ തീര മേഖലയിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. കപ്പലുകളുമായി ബന്ധപ്പെട്ട അറ്റക്കുറ്റ പണികളാണ് ഈ കമ്പനിയില്‍ നടക്കാറ്.

C

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

വിശാഖപട്ടണത്തെ വ്യവസായ മേഖലകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. മൂന്ന് മാസം മുമ്പ് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ചയുണ്ടായി രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചിരുന്നു. 1000ത്തിലധികം പേര്‍ക്ക് അസുഖത്തിന് കാരണമാകുകയും ചെയ്തു. കൂടാതെ ഇവിടെയുള്ള ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ജൂണ്‍ 30നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് രണ്ടു പേര്‍ മരിക്കുകയും നാല് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡിലെ ക്രൈന്‍ അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'; കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപിക്ക് അമ്പരപ്പ്, ഇനി വന്‍ മുന്നേറ്റം'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'; കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപിക്ക് അമ്പരപ്പ്, ഇനി വന്‍ മുന്നേറ്റം

ബംഗാളില്‍ രാഷ്ട്രീയ 'ഭൂകമ്പം' നിലച്ചു: ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ബിപ്ലബ് മിത്ര രാജിവച്ചുബംഗാളില്‍ രാഷ്ട്രീയ 'ഭൂകമ്പം' നിലച്ചു: ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ബിപ്ലബ് മിത്ര രാജിവച്ചു

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീളും; കൂടുതല്‍ സമയം തേടി ജഡ്ജി സുപ്രീംകോടതിയില്‍നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീളും; കൂടുതല്‍ സമയം തേടി ജഡ്ജി സുപ്രീംകോടതിയില്‍

English summary
Huge Crane Collapses At Visakhapatnam Shipyard; 11 Died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X