ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം രൂക്ഷം, ആരോപണത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ബോബ്ഡെക്ക് ചുമതല
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് എസ് എ ബോബ്ഡെയോട് ആവശ്യപ്പെട്ട് രഞ്ജന്‍ ഗോഗോയ്. സുപ്രിം കോടതിയില്‍ രണ്ടാമത്ത മുതിര്‍ന്ന ജഡ്ജാണ് ബോബ്ഡെ. ജഡ്ജിമാര്‍ ചേര്‍ന്ന അനൗദ്യോഗിക മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടത്.
ആരോപണ വിധേയനായ ഉടന്‍ ബെഞ്ച് വിളിച്ചുകൂട്ടാന്‍ തീരുമാനിക്കയും ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് പകരം സീനിയോറിറ്റി കുറഞ്ഞ ജഡ്ജിമാരെ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഈ പ്രത്യേക ബെഞ്ച് രഞ്ജന്‍ ഗോഗോയ് നടത്തിയ അനൗദ്യോഗിക മീറ്റിങ്ങിന്റെയും ഭാഗമായാണെന്നും പറയുന്നു. ബെഞ്ചില്‍ വനിത ജഡ്ജില്ലാത്തതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

താന്‍ ആരോപണ വിധേയനായ വിഷയത്തില്‍ ബെഞ്ച് വിളിച്ച് ചേര്‍ത്തതും സുപ്രിം കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന് കൈമാറേണ്ട വിഷയം ജുഡീഷ്യറി കൈകാര്യം ചെയതതും തെറ്റാണെന്നും പറയുന്നുണ്ട്. സമാനമായി ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ വ്യക്തിപരമായ പരാമര്ശമുന്നയിച്ചതും വലിയ വിവാദത്തിലാക്കിയിരുന്നു.
വനിത ജഡ്ജിമാരെ ഒഴിവാക്കി സുപ്രിം കോടതിയുടെ ആഭ്യന്തര സമിതിക്ക് പരാതി കൈമാറാതെ ഇരുന്നതും സുപ്രീം കോടതി വിധിയുടെ തന്നെ ലംഘനമാണ്. ജസ്്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ ബെഞ്ചിന് കൈമാറേണ്ട വിഷയമായിട്ടും ഇത്തരത്തില്‍ നിയമ ലംഘനമാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചെയ്തത്. ഒരു വ്യക്തിയും തന്റെ തന്നെ ന്യായാധിപനാകരുതെന്ന നാച്ചുറല്‍ ജസ്റ്റിസിന്റെയും ലംഘനമായാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നീക്കത്തെ വിലയിരുത്തുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications