കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം രൂക്ഷം, ആരോപണത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ബോബ്‌ഡെക്ക് ചുമതല

  • By Desk
Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെയോട് ആവശ്യപ്പെട്ട് രഞ്ജന്‍ ഗോഗോയ്. സുപ്രിം കോടതിയില്‍ രണ്ടാമത്ത മുതിര്‍ന്ന ജഡ്ജാണ് ബോബ്‌ഡെ. ജഡ്ജിമാര്‍ ചേര്‍ന്ന അനൗദ്യോഗിക മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടത്.

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥയില്ല....പ്രിയങ്കയെ തള്ളി സമാജ് വാദി പാര്‍ട്ടി!!

ആരോപണ വിധേയനായ ഉടന്‍ ബെഞ്ച് വിളിച്ചുകൂട്ടാന്‍ തീരുമാനിക്കയും ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് പകരം സീനിയോറിറ്റി കുറഞ്ഞ ജഡ്ജിമാരെ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഈ പ്രത്യേക ബെഞ്ച് രഞ്ജന്‍ ഗോഗോയ് നടത്തിയ അനൗദ്യോഗിക മീറ്റിങ്ങിന്റെയും ഭാഗമായാണെന്നും പറയുന്നു. ബെഞ്ചില്‍ വനിത ജഡ്ജില്ലാത്തതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ranjangogoi-1

താന്‍ ആരോപണ വിധേയനായ വിഷയത്തില്‍ ബെഞ്ച് വിളിച്ച് ചേര്‍ത്തതും സുപ്രിം കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന് കൈമാറേണ്ട വിഷയം ജുഡീഷ്യറി കൈകാര്യം ചെയതതും തെറ്റാണെന്നും പറയുന്നുണ്ട്. സമാനമായി ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ വ്യക്തിപരമായ പരാമര്‍ശമുന്നയിച്ചതും വലിയ വിവാദത്തിലാക്കിയിരുന്നു.

വനിത ജഡ്ജിമാരെ ഒഴിവാക്കി സുപ്രിം കോടതിയുടെ ആഭ്യന്തര സമിതിക്ക് പരാതി കൈമാറാതെ ഇരുന്നതും സുപ്രീം കോടതി വിധിയുടെ തന്നെ ലംഘനമാണ്. ജസ്്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ ബെഞ്ചിന് കൈമാറേണ്ട വിഷയമായിട്ടും ഇത്തരത്തില്‍ നിയമ ലംഘനമാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചെയ്തത്. ഒരു വ്യക്തിയും തന്റെ തന്നെ ന്യായാധിപനാകരുതെന്ന നാച്ചുറല്‍ ജസ്റ്റിസിന്റെയും ലംഘനമായാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നീക്കത്തെ വിലയിരുത്തുന്നത്.

English summary
Huge criticism on CJI Ranjan Gogoi on harassment allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X