• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വടിവേലുവിന് കിട്ടിയത് എട്ടിന്റെ പണി!! എട്ടിന്റെ പണി എന്നാല്‍ എട്ടേമുക്കാൽ കോടിയുടെ പണി... പിഴയടക്കണം

  • By Desk

ചെന്നൈ: തമിഴ് സിനിമ ലോകം ആകെ ഞെട്ടലില്‍ ആണ് ഇപ്പോള്‍. ഹാസ്യ താരം വടിവേലുവിന് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ ഇട്ട പിഴയുടെ തുക കേട്ടാണ് ആ ഞെട്ടല്‍. ഒറ്റയടിക്ക് വടിവേലു അടയ്‌ക്കേണ്ടത് എട്ടേമുക്കാല്‍ കോടി രൂപയാണ്.

നിര്‍മാതാവ് ശങ്കറിന്റെ പരാതിയില്‍ ആണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ അസാധാരണ നടപടി. ഒരു ഹാസ്യ താരത്തിന് ഇത്രയും വലിയ തുക പിഴയിടാന്‍ കാരണം എന്താണെന്ന ചോദ്യമായിരിക്കും മലയാളികളുടെ മനസ്സില്‍ വരിക.

എന്നാല്‍ ശങ്കറിനും സഹനിര്‍മാതാക്കള്‍ക്കും സംഭവിച്ച നഷ്ടം വളരെ വലുതാണ്. അപ്പോള്‍ പിന്നെ നഷ്ടപരിഹാരം കിട്ടിയല്ലേ പറ്റൂ... ഒരു ഹാസ്യതാരം എന്ന നിലയില്‍ തമിഴകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വടിവേലുവിന് സംഭവിച്ചത് എന്താണ്?

ഇംസൈ അരസന്‍ 23-ാം പുലികേശി

ഇംസൈ അരസന്‍ 23-ാം പുലികേശി

ഇംസൈ അരസന്‍ 23-ാം പുലികേശി എന്നത് വടിവേലു നായകനായി അഭിനയിച്ച തമിഴ് ചിത്രമാണ്. വടിവേലുവാണ് നായകന്‍ എന്നതുകൊണ്ട് സിനിമയ്ക്ക് ഒന്നും സംഭവിച്ചില്ല. സംഗതി സൂപ്പര്‍ ഹിറ്റ് ആയി മാറുകയും ചെയ്തു.

 രണ്ടാം ഭാഗം ഇറക്കാന്‍

രണ്ടാം ഭാഗം ഇറക്കാന്‍

ആദ്യ സിനിമ വന്‍ ഹിറ്റ് ആയതോടെ രണ്ടാം ഭാഗവും ഇറക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു- ഇംസൈ അരസന്‍ 24-ാം പുലികേശി എന്ന് പേരും ഇട്ടു. നായകനായി വടിവേലുവിനെ തന്നെ നിശ്ചയിച്ചു. ആദ്യ സിനിമയില്‍ ഗംഭീര പ്രകടനം ആയിരുന്നു വടിവേലു കാഴ്ചവച്ചത്.

വന്‍ തുക പ്രതിഫലം ചോദിച്ചു

വന്‍ തുക പ്രതിഫലം ചോദിച്ചു

ആദ്യ സിനിമ വന്‍ വിജയമായ സാഹചര്യത്തില്‍ വന്‍ തുക ആയിരുന്നു വടിവേലു പ്രതിഫലം ആയി ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും അത് അംഗീകരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായി. വടിവേലുവിനെ അല്ലാതെ മറ്റാരേയും രണ്ടാം ഭാഗത്തില്‍ കാസ്റ്റ് ചെയ്യുകയും സാധ്യമല്ലായിരുന്നു.

 പ്രതിഫലം പോരെന്ന്

പ്രതിഫലം പോരെന്ന്

സിനിമയുടെ ജോലികള്‍ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ വടിവേലു വീണ്ടും പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടു എന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്ന് ചിത്രീകരണം പ്രതിസന്ധിയില്‍ ആവുകയും ചെയ്തു. ഒടുവില്‍ ചര്‍ച്ചകള്‍ നടത്തി ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്തു.

വടിവേലുവിന്റെ ജാഡ?

വടിവേലുവിന്റെ ജാഡ?

സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയെങ്കിലും വടിവേലുവിന്റെ കടുംപിടിത്തങ്ങള്‍ തുടര്‍ന്നു എന്നാണ് ആക്ഷേപം. സിനിമയിലേക്ക് കാസ്റ്റ് ചെയ്ത പലരോടും ഒപ്പം അഭിനയിക്കാന്‍ സാധ്യമല്ലെന്ന് പോലും അദ്ദേഹം പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ തനിക്ക് വേണ്ടപ്പെട്ട ചിലരെ സിനിമയുടെ അണിയറ ജോലികളില്‍ നിശ്ചയിക്കാനും ആവശ്യപ്പെട്ടത്രെ.

മേക്ക് അപ്പ് മാന്‍

മേക്ക് അപ്പ് മാന്‍

വടിവേലുവിന്റെ സ്വകാര്യ കോസ്റ്റിയൂമറെ സിനിമയില്‍ നിയമിക്കണം എന്ന ആവശ്യം പോലും നിര്‍മാതാവ് അംഗീകരിച്ചിരുന്നു. പക്ഷേ, ഇയാളെ ഒടുവില്‍ പിരിച്ചുവിടേണ്ടി വന്നു. ഈ സംഭവത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ണമായും നിലച്ചു എന്നാണ് പറയുന്നത്.

അഡ്വാന്‍സ് വാങ്ങി

അഡ്വാന്‍സ് വാങ്ങി

വന്‍ തുക അഡ്വാന്‍സും വാങ്ങി കരാര്‍ ഒപ്പിട്ടാണ് സിനിമയുടെ നിര്‍മാണം തുടങ്ങിയത്. കഴിഞ്ഞ മാസം ഓഗസ്റ്റില്‍ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. എന്തായാലും മാസങ്ങളായി സിനിമ മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍മാതാവ് ശങ്കര്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു.

ചര്‍ച്ചകള്‍ ഫലം കണ്ടില്ല

ചര്‍ച്ചകള്‍ ഫലം കണ്ടില്ല

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വടിവേലുവുമായി പലതവണ സമവായത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് എട്ടേ മുക്കാല്‍ കോടി രൂപ പിഴ അടയ്ക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്.

പിഴ അടച്ചില്ലെങ്കില്‍

പിഴ അടച്ചില്ലെങ്കില്‍

മൂന്ന് ദിവസത്തെ സമയം ആണ് വടിവേലുവിന് പിഴ അടക്കാന്‍ സാവകാശം നല്‍കിയിട്ടുള്ളത്. അതിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കൂടുതല്‍ കടുത്ത നടപടികളും വടിവേലുവിനെതിരെ സ്വീകരിച്ചേക്കും.

മലയാളി കണക്ഷന്‍

മലയാളി കണക്ഷന്‍

ഇംസൈ അരസന്‍ 24-ാം പുലികേശിക്ക് ഒരു മലയാളി ബന്ധം കൂടിയുണ്ട്. മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍ ആണ് സിനിമയിലെ നായിക. മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് കൂടിയാണ് പാര്‍വ്വതി ഓമനക്കുട്ടന്‍.

മുലയൂട്ടുന്നത് മലമൂത്ര വിസര്‍ജനം പോലെയെന്ന് പറയുന്ന മലയാളി ആണത്തം(ഊളത്തരം)- രശ്മി എഴുതുന്നു

ചന്ദ്രബോസ് വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ഉന്നതൻ പ്രമുഖ നടിക്കൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലിൽ

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

English summary
Imsai Arasan 24th Pulikecei: Huge fine slapped on Vadivelu by producers council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more