കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന്റെ രൂപം മാറ്റാന്‍ ദുബായ്; ആദ്യ വിദേശ ശക്തി... ഇന്ത്യയ്ക്ക് നേട്ടം, പാകിസ്താന് വിറളി പിടിക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഭൂമിയിലെ സ്വര്‍ഗമെന്നാണ് കശ്മീരിന്റെ വിശേഷണം. എന്നാല്‍ ദുഃഖകരമായ വാര്‍ത്തകളാണ് എപ്പോഴും അവിടെ നിന്ന് വരാറ്. പ്രത്യേക പദവിയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കശ്മീര്‍. 2019ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ കശ്മീരിന്റെ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ശേഷം രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റി. വികസനത്തിനും നിക്ഷേപത്തിനും അനന്ത സാധ്യതകളുള്ള പ്രദേശമാണ് കശ്മീര്‍.

ഈ സാധ്യത പക്ഷേ, കാര്യമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. കശ്മീരിനെ സംഘര്‍ഷ കലുഷിതമാക്കി നിലനിര്‍ത്താന്‍ പാകിസ്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ പ്രതിസന്ധിയും മറികടന്ന് ഇന്ത്യ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. കശ്മീരില്‍ ദുബായ് ഭരണകൂടം ഇടപെടും. വിശദാംശങ്ങള്‍ ഇങ്ങനെ....

ഭൂതകാലം മറയ്ക്കാന്‍ അക്ഷര റെഡ്ഡി പേര് മാറ്റിയോ? സര്‍ജറി!! ചേരിതിരിഞ്ഞ് ബിഗ് ബോസ് പ്രേക്ഷകര്‍ഭൂതകാലം മറയ്ക്കാന്‍ അക്ഷര റെഡ്ഡി പേര് മാറ്റിയോ? സര്‍ജറി!! ചേരിതിരിഞ്ഞ് ബിഗ് ബോസ് പ്രേക്ഷകര്‍

1

സ്വാതന്ത്ര്യത്തിന് ശേഷം കശ്മീര്‍ വിഭജിക്കപ്പെടുകയാണ് ചെയ്തത്. ഒരു ഭാഗം പാകിസ്താന്‍ പിടിച്ചടക്കുകയായിരുന്നു. അതിര്‍ത്തി മേഖല ആയതുകൊണ്ടുതന്നെ എപ്പോഴും സൈനിക സാന്നിധ്യം ശക്തമായിരുന്നു കശ്മീരില്‍. ഇന്ത്യയോട് എതിര്‍പ്പുള്ള ചില ശക്തികള്‍ മുതലെടുപ്പ് നടത്തുകയും ചെയ്തു. ഇടയ്ക്കിടെ സൈനികര്‍ക്കെതിരെ ആക്രമണം നടന്നു. പിന്നീട് തിരിച്ചടിയും.

2

ഇങ്ങനെയിരിക്കെയാണ് 2019 ആഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങുന്നതിനോ മറ്റു ഇടപാടുകള്‍ക്കോ സാധിച്ചിരുന്നില്ല. കശ്മീര്‍ ഇന്ത്യയുമായി സഹകരണം തുടങ്ങിയ സമയത്തുണ്ടാക്കിയ കരാറിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരം വ്യവസ്ഥകള്‍. എന്നാല്‍ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ കശ്മീരില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെട്ടു.

3

ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് ദുബായ് ഭരണകൂടത്തിന്റെ വരവ്. കശ്മീരില്‍ നിക്ഷേപത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി രംഗത്തുവരികയാണ് ദുബായ്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ കശ്മീര്‍ ഭരണകൂടവും ദുബായ് പ്രതിനിധികളും ഒപ്പുവച്ചു. കശ്മീരില്‍ നിക്ഷേപത്തിന് തയ്യാറായി എത്തുന്ന ആദ്യത്തിന്റെ വിദേശ രാജ്യമാണ് യുഎഇ.

4

ഇന്ത്യയ്ക്കുള്ള ആഗോള സമൂഹത്തിന്റെ അംഗീകാരമാണ് ദുബായ്-കശ്മീര്‍ കരാര്‍. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് ദുബായ് നിക്ഷേപ സന്നദ്ധ അറിയിച്ചിരിക്കുന്നത്. ഇനി കൂടുതല്‍ രാജ്യങ്ങള്‍ കശ്മീരിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇതാകട്ടെ കശ്മീരിന്റെ മുഖച്ചായ മാറ്റാന്‍ സഹായകരമായേക്കും.

സിപിഎമ്മിന്റെ തന്ത്രം പൊളിച്ച് യുഡിഎഫിന്റെ മറുതന്ത്രം!! ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം, കൊച്ചിയില്‍ കൈവിട്ട കളിസിപിഎമ്മിന്റെ തന്ത്രം പൊളിച്ച് യുഡിഎഫിന്റെ മറുതന്ത്രം!! ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം, കൊച്ചിയില്‍ കൈവിട്ട കളി

5

കശ്മീരില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായിയുമായിട്ടുള്ള കരാര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, ഐടി ടവറുകള്‍, ലോജിസ്റ്റിക്‌സ് സെന്ററുകള്‍, മെഡിക്കല്‍ കോളജ്, സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവയാണ് നിര്‍മിക്കുക. അടിസ്ഥാന സൗകര്യം വിപുലീകരിച്ചാല്‍ കശ്മീരിന്റെ രൂപവും ഭാവവും മാറിയേക്കും. വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുകയും ചെയ്‌തേക്കാം.

6

ദുബായിലെ വിവിധ നിക്ഷേപ സംഘങ്ങള്‍ കശ്മീരില്‍ നിക്ഷേപത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. എന്നാല്‍ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളാണ് സര്‍ക്കാരിനെ പിന്നോട്ടടിപ്പിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കശ്മീരില്‍ ആക്രമണം കുറവാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ അടുത്തിടെയായി ഇതര സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. ഇതരസംസ്ഥാനക്കാര്‍ക്ക് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

7

അതേസമയം, യുഎഇ കൂടുതലായി ഇന്ത്യയുമായി അടുക്കുന്നത് പാകിസ്താന് കനത്ത തിരിച്ചടിയാണ്. കശ്മീര്‍ വിഷയത്തില്‍ മുസ്ലിം രാജ്യങ്ങളെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിടാന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നു. ഇതിനെ ആദ്യം എതിര്‍ത്തത് യുഎഇ ആയിരുന്നു. യുഎഇയും സൗദി അറേബ്യയും എതിര്‍ത്തതോടെയാണ് പാകിസ്താന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടത്. എന്നാല്‍ തുര്‍ക്കിയും മലേഷ്യയും പാകിസ്താന്റെ വാദം അംഗീകരിക്കുകയാണ് ചെയ്തത്. അവര്‍ ഇന്ത്യയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
Huge Gain For India: Dubai Signed Deal With Jammu Kashmir To Build Infrastructure Facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X