Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന, ജനുവരിയ്ക്ക് ശേഷം ആദ്യം; ആശങ്ക

ന്യൂദല്‍ഹി: തുടര്‍ച്ചയായ 11 ആഴ്ചകളിലെ ഇടിവിന് ശേഷം, ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഈ ആഴ്ച വീണ്ടും ഉയര്‍ന്നു, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, കഴിഞ്ഞ ഒരാഴള്ചയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 35% വര്‍ദ്ധനവാണ് ഉണ്ടായത്. എന്നിരുന്നാലും, മൊത്തത്തിലുള്ള കേസുകളുടെ എണ്ണം കുറവായി തുടരുന്നു. രോഗികളുടെ എണ്ണത്തില്‍ ഇതുവരെ, കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത് മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ( ഏപ്രില്‍ 4-10) 4,900 കൊവിഡ് കേസുകള്‍ ഉണ്ടായിരുന്നിടത്ത് നിന്ന് ഞായറാഴ്ച (ഏപ്രില്‍ 11-17) അവസാനിക്കുന്ന ആഴ്ചയില്‍ ഇന്ത്യയില്‍ 6,610 പുതിയ കേസുകള്‍ രേഖപ്പെടുത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഏകദേശം 7,010 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും, ഈ ആഴ്ച മുതല്‍ കേരളം കൊവിഡ് ഡാറ്റ നല്‍കുന്നത് നിര്‍ത്തിയതിനാല്‍ താരതമ്യത്തിനായി കേരളത്തിലെ കേസുകള്‍ മൊത്തത്തില്‍ നിന്ന് കുറച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ ആഴ്ച (ഏപ്രില്‍ 4-10) 2,185 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ദേശീയ ശരാശരിയുടെ മൊത്തത്തിന്റെ മൂന്നിലൊന്നാണ്.

1

2020 മാര്‍ച്ച് 23-29 ന് ശേഷമുള്ള രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ആണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. 27 പേരാണ് കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. തൊട്ടുമുന്‍പത്തെ ആഴ്ച 54 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ഇതില്‍ കേരളത്തില്‍ 13 മരണമുണ്ടായിരുന്നു. കൊവിഡ് വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികം പുതിയ കേസുകള്‍ കണ്ടു. ഡല്‍ഹിയില്‍ ഏറ്റവും പുതിയ കേസുകള്‍ 2,307 ആയി രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ 943 കേസുകളുടെ എണ്ണത്തേക്കാള്‍ 145% വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ മൂന്നിലൊന്ന് കൂടുതലും രാജ്യ തലസ്ഥാനത്താണ്. ഹരിയാനയില്‍, പ്രതിവാര കേസുകള്‍ 1,119 ആയി ഉയര്‍ന്നു, കഴിഞ്ഞ ആഴ്ചയിലെ 514 ല്‍ നിന്ന് 118% വര്‍ധിച്ചു. ഉത്തര്‍പ്രദേശില്‍ 141% വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച 224 കേസുകള്‍ ഉണ്ടായപ്പോള്‍ ഈ ആഴ്ച 540 കേസുകളായി വര്‍ധിച്ചു. രണ്ട് സംസ്ഥാനങ്ങളിലും, പുതിയ കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയോട് ചേര്‍ന്നുള്ള എന്‍ സി ആര്‍ നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നാണ്.

3

മറ്റിടങ്ങളില്‍, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രതിവാര കേസുകള്‍ ഏറെക്കുറെ മാറ്റമില്ലാതെ തുടര്‍ന്നു. ഗുജറാത്തില്‍, കഴിഞ്ഞ ആഴ്ച കണ്ട കേസുകളുടെ വര്‍ദ്ധനവ് കുറഞ്ഞതായി കാണുന്നു. കഴിഞ്ഞ ആഴ്ചയില്‍ 115 കേസുകളില്‍ നിന്ന് സംസ്ഥാനത്ത് 110 കേസുകള്‍ രേഖപ്പെടുത്തി. രാജസ്ഥാനില്‍ കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി 67 കേസുകള്‍ ഉണ്ടായിരുന്നിടത്ത് ഇത് 90 ആയി വര്‍ധിച്ചു.

4

ജനുവരി 17 - 23 വരെയുള്ള മൂന്നാമത്തെ തരംഗത്തിന്റെ ഉയര്‍ച്ചയ്ക്ക് ശേഷം രാജ്യത്ത് പ്രതിവാര കേസുകള്‍ ക്രമാനുഗതമായി കുറഞ്ഞു. ഈ ആഴ്ച വൈറസ് ബാധ വര്‍ധിച്ചുവെങ്കിലും, ദേശീയ ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളില്‍, ഇന്ത്യയിലെ മൊത്തത്തിലുള്ള കൊവിഡ് സംഖ്യകള്‍ ഏകദേശം രണ്ട് വര്‍ഷം മുമ്പുള്ളവയുമായി താരതമ്യപ്പെടുത്താവുന്നതാണ്.
മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വര്‍ദ്ധനവ് കാരണം രാജ്യത്ത് സജീവമായ വൈറസിന്റെ കേസുകള്‍ ഏകദേശം 12,000 ആയി. അതേസമയം കേരളത്തോട് കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+