കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി- ഗുഡ്ഗാവ് അതിര്‍ത്തിയില്‍ ഗതാഗതക്കുരുക്ക്: തലസ്ഥാനത്ത് അടച്ചിട്ടത് 18 മെട്രോ സ്റ്റേഷനുകള്‍

Google Oneindia Malayalam News

ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ദില്ലിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ദില്ലി- ഗുഡ്ഗാവ് അതിര്‍ത്തിയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്.

 പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി

സെന്‍ട്രല്‍ ദില്ലിയില്‍ ചെങ്കോട്ടക്ക് സമീപത്തായി വലിയ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെയെത്തിയ പ്രതിഷേധക്കാരില്‍ പലരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കാറും പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്നാണ് ട്രാഫിക് പോലീസ് അറിയിച്ചിട്ടുള്ളത്. ഇടത് പാര്‍ട്ടികള്‍ നടത്താന്‍ ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധത്തിന് ആളുകള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.

curfewdelhi-

പൗരത്വഭേദഗതി നിയമത്തിനെതിരെ മാണ്ഡി ഹൗസില്‍ നിന്ന് ജന്തര്‍ മന്ദര്‍ വരെ സംഘടിപ്പിക്കാനിരുന്ന സിപിഎമ്മിന്റെ റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ഉച്ചക്ക് 12മണിക്കായിരുന്നു പരിപാടി സംഘടിപ്പിക്കാനിരുന്നത്. ദില്ലി പോലീസ് വ്യാഴാഴ്ച രാവിലെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

മധുര റോഡ്- കാളിന്ദി കുഞ്ജ് റോഡ് പൂര്‍ണമായി അടച്ചിട്ടിട്ടുണ്ട്. ഇതോടെ യാത്രക്കാരോട് നോഡിയ വഴി ദില്ലിയിലേക്ക് പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിഎന്‍ഡി ഫ്ലൈ വേ അല്ലെങ്കില്‍ അക്ഷര്‍ധാം റോഡ് വഴി ദില്ലിയിലേക്ക് എത്താനാണ് നിര്‍ദേശം. ദില്ലി മെട്രോയുടെ പ്രവര്‍ത്തനത്തെയും പ്രതിഷേധം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 18 മെട്രോ സ്റ്റേഷനുകള്‍ ഇതിനകം പൂര്‍ണമായി അടച്ചിട്ടിട്ടുണ്ട്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും ജലോസ വിഹാര്‍, ഷഹീന്‍ ബാഗ്, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്‍, ഐടിഒ, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, മുനിര്‍ഖ സ്റ്റേഷനുകളാണ് അടച്ചിട്ടുള്ളത്.

ദില്ലിക്ക് പുറമേ രാജ്യത്തെ പത്ത് നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി മാറുന്ന സാഹചര്യത്തിലാണ് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും പ്രകടനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തത്. ബെംഗളൂരുവില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഉള്‍പ്പെടെ 30 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെ‍ടുത്തിട്ടുണ്ട്. ദില്ലിയില്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച പോലീസ് എല്ലാത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.

English summary
Airtel responds to tweets: "Voice, SMS, data suspended in certain Delhi areas per instructions from government authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X