കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരില്‍ പ്രതിഷേധം, കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍

Google Oneindia Malayalam News

ശ്രീനഗര്‍: പ്രത്യേക സ്വയംഭരണവകാശം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കാശ്മീരില്‍ കൂറ്റന്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നതായി റോയിറ്റേഴ്സ്, അല്‍ ജസീറ, ദ വയര്‍ തുടങ്ങിയ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രത്യേക പദവി റദ്ദാക്കിയതിനെതിരയോ സംസ്ഥാന പദവി എടുത്ത് കളഞ്ഞതിനെതിരെയോ യാതൊരു തരത്തിലുള്ള പ്രതിഷേധവും താഴ്വരയില്‍ ഉണ്ടായില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ വാദം. വിദേശ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കെട്ടിച്ചമക്കുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.

സിപിഎം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്‍ത്ഥ്യം ഇങ്ങനെ
എന്നാല്‍ ശ്രീനഗറിലെ സോറയില്‍ വലിയ പ്രതിഷേധം നടന്നെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദി വയര്‍. ആഗസ്റ്റ് 16 ന് നടന്ന പ്രതിഷേധ റാലിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്‍മാണ് പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചത്.

പതിനായിരത്തോളം പേര്‍ പങ്കെടുത്ത റാലി

പതിനായിരത്തോളം പേര്‍ പങ്കെടുത്ത റാലി

ശ്രീനഗറില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നരുന്നതായി പാക് പത്രമായ ഡോണും റോയിറ്റേഴ്സുമെല്ലാം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിബിസി, സോറയിലെ വന്‍ പ്രതിഷേധത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരുന്നു. സുരക്ഷ സേന പ്രതിഷേധകര്‍ക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചതും ഇതില്‍ ആളുകള്‍ക്ക് പറ്റിക്കേറ്റതായി വാഷിംഗ് ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളും വീഡിയോകളുമെല്ലാം വിദേശ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചത്.

സമ്മതിച്ച് ആഭ്യന്തര മന്ത്രാലയം

സമ്മതിച്ച് ആഭ്യന്തര മന്ത്രാലയം

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നതായി ആഭ്യന്തര മന്ത്രാലയം നിലപാട് മാറ്റി. പ്രതിഷേധം ചില നിയമ ലംഘകരുടെ പണിയാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. അതേസമയം ആഗസ്ത് 16 ശ്രീനഗറിലെ സോറിയിലെ അന്‍ചാറിന് സമീപം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദി വയര്‍.

വീ വാണ്ട് ഫ്രീഡം

വീ വാണ്ട് ഫ്രീഡം

ഹം ചാഹ്താഹേ കീ ആസാദി, വീ വാണ്ട് ഫ്രീഡം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധം നടത്തിയ ദിവസത്തെ തീയതിയും പ്ലക്കാര്‍ഡുകളില്‍ ഉണ്ട്. എന്തുകൊണ്ടാണ് ലോക മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്ന് പ്രതിഷേധകര്‍ ചോദിക്കുന്നു. ലോക മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ പഴയ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് ഇന്ത്യ വാര്‍ത്ത തള്ളുന്നത് കൊണ്ടാണ് പ്ലക്കാര്‍ഡുകളില്‍ തീയതി കുറിച്ചതെന്നും പ്രതിഷേധകര്‍ പറയുന്നു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

കാശ്മീരിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ മറച്ച് വെയ്ക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നേരേയും പ്രതിഷേധകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം അല്‍ജസീറയും ബിബിസിയും കാശ്മീരില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. കാശ്മീരിലെ പ്രതിഷേധങ്ങള്‍ പുറത്തുകൊണ്ടുവന്നത് പ്രധാനമായും ഈ രണ്ട് വിദേശ മാധ്യമങ്ങളായിരുന്നു.

പ്രത്യേക പ്രാര്‍ത്ഥന

പ്രത്യേക പ്രാര്‍ത്ഥന

കാശ്മീരില്‍ 2008 മുതല്‍ സുരക്ഷാ സേനയാല്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും പ്രതിഷേധകര്‍ നടത്തി. ആസാദ് ജമ്മു കാശ്മീര്‍ എന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധകര്‍ ഉയര്‍ത്തിയതാകട്ടെ ഇന്ത്യന്‍ പതാക ആയിരുന്നില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ജമ്മു കാശ്മീരിന്‍റെ ചുവന്ന പതാകയും അല്ല അവര്‍ ഉയര്‍ത്തിയത്. ഈ സമയങ്ങളില്‍ ആകാശത്ത് ഒരു ഡ്രോണ്‍ റോന്ത് ചുറ്റുന്നത് കാണാം. ഇത് സുരക്ഷാ സേനയുടേതാണെന്നും പ്രതിഷേധങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

കണ്ണീര്‍ വാതകവും പെല്ലറ്റും

കണ്ണീര്‍ വാതകവും പെല്ലറ്റും

പ്രതിഷേധകരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ഇവര്‍ക്ക് മേല്‍ കണ്ണീര്‍ വാതകങ്ങളും പെല്ലറ്റും പ്രയോഗിച്ചു. എന്നാല്‍ താഴ്വരയുടെ ആകെ വികാരമാണ് യഥാര്‍ത്ഥത്തില്‍ അന്‍ചാറില്‍ കണ്ട പ്രതിഷേധമെന്ന് പ്രദേശവാസികള്‍ ആവര്‍ത്തിച്ചു. നിലവില്‍ താഴ്വരയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതായാല്‍ മാത്രമേ കാശ്മീരിന്‍റെ യഥാര്‍ത്ഥ ചിത്രം വെളിവാകുകയുള്ളു.

വീണ്ടും നിയന്ത്രണം

വീണ്ടും നിയന്ത്രണം

അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ദിവസം കാശ്മീരില്‍ സ്കൂളുകള്‍ തുറന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം കുറവായിരുന്നു. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇപ്പോഴും ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല. അതേസമയം നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയ ജമ്മുവില്‍ വീണ്ടും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും നിര്‍ത്തലാക്കിയെന്നാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാളെ ജമ്മുവില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസുകാരനായ യസ്ബീര്‍ സിംഗ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ

ദി വയര്‍ പുറത്തുവിട്ട വീഡിയോ

'ഏഷ്യാനെറ്റ് സംഘപരിവാറിന്റെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് പ്രവർത്തിക്കുന്നത്''ഏഷ്യാനെറ്റ് സംഘപരിവാറിന്റെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് പ്രവർത്തിക്കുന്നത്'

അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്അടിവസ്ത്രം മാത്രമല്ല, 5 രൂപയുടെ ബിസ്‌കറ്റ് പോലും വിറ്റുപോകുന്നില്ല! രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

English summary
Huge protest in Kashmir video out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X