കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീം കോടതി, സർക്കാരിന് വൻ തിരിച്ചടി

Google Oneindia Malayalam News

ദില്ലി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഹർജി സുപ്രീം കോടതി തളളി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുളള ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടി വരും. മുൻ മന്ത്രിമാരായ കെടി ജലീൽ, ഇപി ജയരാജൻ എന്നിവരും കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരും വിചാരണം നേരിടണം.

ശക്തമായ നിരീക്ഷണങ്ങളോടെയാണ് സുപ്രീം കോടതിയുടെ വിധിപ്രസ്താവം.
നിയമസഭയിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിധിപ്രസ്താവിക്കവെ പറഞ്ഞു. സഭയിൽ നടന്ന അക്രമം സഭാ നടപടികളുടെ ഭാഗമായി കാണാൻ സാധിക്കില്ല. ഇത്തരം പ്രവർത്തികൾ അംഗീകരിക്കാവുന്നതല്ല. ക്രിമിനല്‍ കേസ് പിന്‍വലിക്കാനുളള അപേക്ഷ ഭരണഘടനാ വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തിനുളള പരിരക്ഷ അല്ലെന്നും ജനപ്രതിനിധികള്‍ക്ക് എപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു, മുകേഷിന് മേല്‍ ചളി വാരിയെറിയാനില്ല: മേതിൽ ദേവികദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു, മുകേഷിന് മേല്‍ ചളി വാരിയെറിയാനില്ല: മേതിൽ ദേവിക

sc

നിയമസഭയിലെ അംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടന്നും നടപടിക്ക് സ്പീക്കറുടെ അനുമതി ഇല്ല എന്നുമുളള വാദങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ക്രിമിനല്‍ കുറ്റം നിയമസഭയ്ക്ക് ഉളളില്‍ നടന്നത് ആയാല്‍ പോലും അത് ക്രിമിനല്‍ കുറ്റം തന്നെ ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുളള പരിരക്ഷയല്ല. സ്പീക്കറുടെ അനുമതി സംബന്ധിച്ച വാദവും സുപ്രീം കോടതി തളളി. വിധി വന്നതിന് പിന്നാലെ നിരപരാധിത്വം വിചാരണ വേളയില്‍ തെളിയിക്കുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു.

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

English summary
Huge Set back for state government, Assembly ruckus Case can not be withdrawn, Says Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X