കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമന്‍ മല്‍സ്യം വലയില്‍ കുടുങ്ങി; 800 കിലോ തൂക്കം... വിറ്റു പോയത് 50000 രൂപയ്ക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭീമന്‍ മല്‍സ്യം കിട്ടി. ഒഡീഷ-ബംഗാള്‍ അതിര്‍ത്തി തീരമായ ദിഘയില്‍ നിന്നാണ് മല്‍സ്യം കിട്ടിയത്. ഇതിന് 800 കിലോ തൂക്കമുണ്ട്. എട്ടടി നീളവും അഞ്ചടി വീതിയും വരും. ശങ്കര്‍ മല്‍സ്യം, ചില്‍ശങ്കര്‍ എന്നൊക്കെയാണ് ഇതിനെ പ്രാദേശികമായി വിളിക്കാറ്. 50000 രൂപയ്ക്കാണ് ഈ മല്‍സ്യം മാര്‍ക്കറ്റില്‍ വിറ്റു പോയത്. ആനയുടെ ചെവി പോലെ തോന്നിക്കുന്ന മീനാണിത്. ഇതിന് മുമ്പ് ഇത്രയും വലിയ മീന്‍ ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

b

Recommended Video

cmsvideo
Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

ഭീമന്‍ മല്‍സ്യത്തെ പിടിച്ചുവെന്ന വാര്‍ത്ത പരന്നതോടെ ആളുകളുടെ ഒഴുക്കായിരുന്നു കടപ്പുറത്തേക്ക്. മാര്‍ക്കറ്റില്‍ എത്തിച്ചപ്പോള്‍ ചില വിദേശികളും കാണാനെത്തി. വലയില്‍ കുടുങ്ങിയ വേളയില്‍ തൊഴിലാളികള്‍ ഭയപ്പെട്ടിരുന്നു. എന്താണ് കുടുങ്ങിയത് എന്ന് ആദ്യം വ്യക്തമായില്ല. വല വലിച്ചുകയറ്റിയപ്പോഴാണ് ഭീമന്‍ മല്‍സ്യത്തെ കണ്ടത്.

മുമ്പ് ഇതേ ഇനത്തില്‍പ്പെട്ട മല്‍സ്യത്തെ ദിഘയിലെ തൊഴിലാളികള്‍ പിടിച്ചിരുന്നു. പക്ഷേ അതിന് 300 കിലോയാണ് തൂക്കമുണ്ടായിരുന്നതെന്ന് ബംഗാള്‍ മല്‍സ്യത്തൊഴിലാളി അസോസിയേഷന്‍ ഡയറക്ടര്‍ പിനാകി രഞ്ജന്‍കര്‍ പറഞ്ഞു. തിരണ്ടി ഇനത്തില്‍പ്പെട്ട മല്‍സ്യമാണിത്. അപൂര്‍വമായിട്ടേ ഇവ കരയോട് അടുക്കാറുള്ളൂ. മല്‍സ്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മാണ നടപടി തുടങ്ങി; ട്രസ്റ്റ് രൂപീകരിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ...അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മാണ നടപടി തുടങ്ങി; ട്രസ്റ്റ് രൂപീകരിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ...

English summary
Huge Shankar fish weighing 800 kg caught off Bengal coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X