കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ; 1വര്‍ഷം പുകയില കൊല്ലുന്നത് 15 ലക്ഷം പേരെ?

  • By Meera Balan
Google Oneindia Malayalam News

cigarette
ലണ്ടന്‍: 2020 ഓട് കൂടി രാജ്യത്ത് പുകയില ഉത്പ്പനങ്ങള്‍ ഉപയോഗിയ്ക്കുന്നത് മൂലം ഒരു വര്‍ഷം മരിയ്ക്കുന്നവരുടെ എണ്ണം 15 ലക്ഷം ആകുമെന്ന് ഇന്റര്‍നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോജക്ട് ഇന്ത്യയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുകയിലെ നിയന്ത്രിയ്ക്കുന്നതിന് മറ്റ് ലോക രാജ്യങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യയും അന്താരാഷ്ട്ര കരാറില്‍ ഒപ്പുവെച്ചെന്നും എന്നാല്‍ അത് നടപ്പാക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 12 വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഇന്ത്യയില്‍ 2003 മുതല്‍ തന്നെ പുകയില വിരുദ്ധ നിയമം നിലവിലുണ്ടെന്നും വാട്ടര്‍ ലൂ യൂണിവേഴ്‌സിറ്റി മനശ്ശാസ്ത്ര വിഭാഗം പ്രൊഫസര്‍ ജിയോഫ്രി ഫൊംഗ് പറഞ്ഞു. നിയമങ്ങള്‍ ഒന്നും ഫലത്തില്‍ ഉദ്ദേശിച്ച ഗുണം നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ ജനസംഖ്യയില്‍ 275 മില്ല്യന്‍ ജനങ്ങളും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിയ്ക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുകയില ഉപയോഗിയ്ക്കുന്നവരില്‍ പകുതി പുരുഷന്‍മാര്‍ക്കും കാല്‍ ഭാഗം സ്ത്രീകള്‍ക്കും കാന്‍സര്‍ പിടിപെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല പലര്‍ക്കും ഹൃദയത്തിനും ശ്വാസ കോശത്തിനും അസുഖങ്ങള്‍ പിടിപെടുന്നതിനും കാരണമാകുന്നു. ഈ വര്‍ഷം ലോകത്ത് ആകെ 60 ലക്ഷം പേരാണ് പുകയിലയുടെ ഉപയോഗം മൂലം മരിച്ചത്. എന്നാല്‍ 2030 മുതല്‍ പ്രതി വര്‍ഷം 80 ലക്ഷം പേര്‍ പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം മരണപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ബീഹാര്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്.

English summary
Tobacco inflicts huge damage on the health of India's people and could be clocking up a death toll of 1.5 million a year by 2020 if more users are not persuaded to kick the habit, an international report said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X