കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തി രാംദേവ്; നല്ല ആരോഗ്യത്തിന് യോഗ ശീലമാക്കണം

ആറ് മണിക്കൂര്‍ ഉറക്കം, ഒരു മണിക്കൂര്‍ വ്യായാമം, സമീകൃതാഹാരം എന്നിവയാണ് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാനുള്ള പോംവഴി.

  • By Ankitha
Google Oneindia Malayalam News

ദില്ലി: മനുഷ്യ ശരീരം നിർമ്മിച്ചിരിക്കുന്നത് 400 വർഷം ആയുസ് ലഭിക്കുന്ന രീതിയിലാണെന്ന് യോഗാചാര്യൻ ബാബ രാം ദേവ്. മനുഷ്യന്റെ തെറ്റായ ജീവിത ശൈലിയാണ് ആയുർദൈർഘ്യം കുറയാൻ കാരണമെന്ന് യോഗഗുരു പറയുന്നു. സമീകൃത ആഹാരവും കൃതമായ വ്യായാമവും രോഗത്തെ അകറ്റി നിർത്തി അരോഗ്യപരമായ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് രാംദേവ് പറയുന്നു.

പിറന്നത് 22-ാം ആഴ്ചയിൽ; 132 ദിവസത്തിനു ശേഷം വീട്ടിലേക്ക്, ഇന്ത്യയുടെ അത്ഭുതശിശുപിറന്നത് 22-ാം ആഴ്ചയിൽ; 132 ദിവസത്തിനു ശേഷം വീട്ടിലേക്ക്, ഇന്ത്യയുടെ അത്ഭുതശിശു

ഹൃദ്രോഗവും, രക്ത സമ്മർദം പോലുള്ള രോഗങ്ങൾ നാം ക്ഷണിച്ചു വരുത്തുകയാണെന്നു രാം ദേവ് പറഞ്ഞു. 12-ാമത് നാഷണല്‍ ക്വാളിറ്റി കോണ്‍ക്ലേവില്‍ ബാബ രാംദേവ് പറഞ്ഞു. ആരോഗ്യം നിലനിർത്തുന്നതിന് യോഗ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യം നില നിർത്തുന്നതിന് ഉദഹരണമായി ചൂണ്ടിക്കാണ്ടിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ ആണ്. ഭക്ഷണം നിയന്ത്രിച്ച് 38 കിലോ ഭാരമാണ് അദ്ദേഹം കുറച്ചതെന്നു രാം ദേവ് പറഞ്ഞു. ച്ചഭക്ഷണത്തില്‍ കര്‍ശന നിയന്ത്രണം വരുത്തുന്നതിനൊപ്പം രാത്രി ഭക്ഷണം പുഴുങ്ങിയ പച്ചക്കറിയും സൂപ്പുമായി മിതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

baba ramdev

ആറ് മണിക്കൂര്‍ ഉറക്കം, ഒരു മണിക്കൂര്‍ വ്യായാമം, സമീകൃതാഹാരം എന്നിവയാണ് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാനുള്ള പോംവഴിയെന്ന് രാംദേവ് അറിയിച്ചു. രോഗപ്രതിരോധ ശേഷി കുറയുന്നതാണ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. യോഗ പോലുള്ളവ ശീലമാക്കിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
The human body is designed to last 400 years, but faulty lifestyle invites diseases that lead to its early end, yoga guru Ramdev said on Friday.He asked people to free themselves of diseases and medicines by adopting a healthy food and exercise regimen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X