കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു; ലോക മനുഷ്യാവകാശ ദിനത്തില്‍ മമതാ ബാനര്‍ജിയുടെ ട്വീറ്റ്

Google Oneindia Malayalam News

ദില്ലി: ലോകമനുഷ്യാവകാശ ദിനത്തില്‍ കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കശ്മീര്‍ മേഖലയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് മമത ആരോപിച്ചു. മനുഷ്യാവകാശം എന്നത് എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നിക്കുന്ന ഒന്നാണെന്നും മമത ട്വീറ്റ് ചെയ്തു.


''ഇന്ന് ലോക മാനവിക ദിനമാണ്. കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു. കശ്മീരിലെ മനുഷ്യാവകാശത്തിനും സമാധാനത്തിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം,'' - ഇങ്ങനെ ആയിരുന്നു മമതയുടെ ട്വീറ്റ്.

മനുഷ്യാവകാശ പ്രശ്നങ്ങളിൽ താൻ മുന്പും ഇടപെട്ടിട്ടുണ്ടെന്നും മമത വ്യക്തമാക്കുന്നുണ്ട്. മനുഷ്യാവകാശം തന്റെ ഹൃദയത്തോട് വളരെ അടുത്തുനില്‍ക്കുന്ന വിഷയമാണ്. 1995 ൽ, ലോക്ക് അപ്പ് മരണങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ താൻ 21 ദിവസം റോഡിൽ പ്രതിഷേധിച്ചിട്ടുണ്ടെന്നും മമത ബാനർജി ട്വീറ്റ് ചെയ്തു.

 mamata-banerjee

അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തുടങ്ങി. ജമ്മു കശ്മീരിലെ കേന്ദ്ര നീക്കത്തെ വിമര്‍ശിച്ച മമത ബാനര്‍ജി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി തെറ്റാണെന്നും പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചോ മനുഷ്യാവകാശങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചോ ആരും ഇതുവരെ പ്രശ്നങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ''യുഎന്നില്‍ വര്‍ണ്ണവിവേചന പ്രശ്നങ്ങള്‍ ഉന്നയിച്ച രാജ്യമാണ് ഞങ്ങള്‍. മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ചാര്‍ട്ടര്‍ മാറ്റുന്ന രാജ്യമായിരുന്നു ഇന്ത്യ.

കശ്മീരില്‍ സ്‌കൂളുകള്‍ തുറന്നു; വിദ്യാര്‍ഥികളുടെ സാന്നിധ്യം കുറവ്, രക്ഷിതാക്കള്‍ക്ക് ഭയം കശ്മീരില്‍ സ്‌കൂളുകള്‍ തുറന്നു; വിദ്യാര്‍ഥികളുടെ സാന്നിധ്യം കുറവ്, രക്ഷിതാക്കള്‍ക്ക് ഭയം

ഞങ്ങളുടെ ഭരണഘടന ഒരു തുറന്ന പുസ്തകമാണ്, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇവ നമ്മുടെ കോടതികള്‍ പരിഗണിക്കും. ഞങ്ങളുടെ ജീവിതം എങ്ങനെ നയിക്കണമെന്ന് പറയാന്‍ ഒരു അന്താരാഷ്ട്ര സംഘടനയും ഇടപെടേണ്ടതില്ല.''ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സംഭവ വികാസങ്ങളെ കുറി! ച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

English summary
Human rights in Kashmir have been completely violated; Mamata Banerjee's tweet on World Human Rights Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X