കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയിഗൂര്‍ മുസ്ലീങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണം; നിലപാട് വ്യക്തമാക്കി ഇന്ത്യ

Google Oneindia Malayalam News

ജനീവ: സിന്‍ജിയാങ്ങിലെ മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടണമെന്ന് ഇന്ത്യ. യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉയ്ഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനയുടെ പെരുമാറ്റത്തിനെതിരായ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയത്.

എല്ലാ മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. രാജ്യത്തിന്റെ പ്രത്യേക പ്രമേയങ്ങള്‍ ഒരിക്കലും സഹായകരമല്ലെന്ന ദീര്‍ഘകാല നിലപാടിന് അനുസൃതമാണ് ഇന്ത്യയുടെ വോട്ട് എന്നും അദ്ദേഹം പറഞ്ഞു.

FDSDF

ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാണ് ഇന്ത്യയുടെ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയിലെ സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ആശങ്കകള്‍ വിലയിരുത്തല്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ പ്രദേശത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ബഹുമാനിക്കപ്പെടണം.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

ബന്ധപ്പെട്ട കക്ഷി അത് പരിഹരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം നടത്തിയെന്നാരോപിച്ച് ചൈനയ്ക്കെതിരെ നടത്തിയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയടക്കം 11 രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു.

ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടിലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

17 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ചൈന, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവയുള്‍പ്പെടെ 19 അംഗങ്ങള്‍ എതിര്‍ത്തു. ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ, ഉക്രെയ്ന്‍ എന്നീ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നിലവില്‍ സാധാരണഗതിയിയലല്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

സെന്‍സസ് വൈകിക്കുന്നത് ഇതിന് വേണ്ടി; എണ്ണിയെണ്ണി കാരണം പറഞ്ഞ് എംഎ ബേബിസെന്‍സസ് വൈകിക്കുന്നത് ഇതിന് വേണ്ടി; എണ്ണിയെണ്ണി കാരണം പറഞ്ഞ് എംഎ ബേബി

അതേസമയം സിന്‍ജിയാങില്‍ ചര്‍ച്ച വേണോയെന്ന പ്രമേയം യു എന്‍ രക്ഷാ കൗണ്‍സിലില്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് നടപടി. അരേിക്ക, ബ്രിട്ടന്‍, കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്.

അതേസമയം പ്രമേയം യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാസാകാതിരുന്നതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ പ്രമേയം വോട്ടിന് ഇടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്നാണ് ചൈനീസ് പ്രതിനിധി പറഞ്ഞത്.

English summary
Human rights of Uyghur Muslims must be protected; India clarified its position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X