കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മനുഷ്യാവകാശങ്ങള്‍ മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്'; താക്കീതുമായി ശിവരാജ്‌സിംഗ് ചൗഹാന്‍

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്താകമാനം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. മനുഷ്യാവകാശങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമായിരിക്കുമെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തിയതെങ്കിലും ഇതൊരു ട്വീറ്റ് മാത്രമല്ല ഒരു മുന്നറിയിപ്പ് കൂടിയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറച്ചു.

രാജ്യത്താകമാനം കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും എല്ലാം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതിനിടെ മധ്യപ്രദേശിലെ ഇന്റോറില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പ്രാദേശികമായി തടിച്ചു കൂടിയ ജനങ്ങള്‍ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ മര്‍ദിക്കുകയായിരുന്നുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ട് വനിത ഡോക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം.

shivraj sing

'ഇതൊരു ട്വീറ്റ് മാത്രമല്ല. ഒരു മുന്നറിയിപ്പ് കൂടിയാണ്. മനുഷ്യാവകാശങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്.' എന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ ട്വീറ്റിന്റെ പൂര്‍ണ്ണ രൂപം.

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇന്റോര്‍ ആണ് കൊറോണയുടെ സ്‌പോര്‍ട്ടായി കരുതുന്നത്. ഇവിടെയാണ് രാവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടന്നത്. ഇന്റോറില്‍ മാത്രം 76 പേര്‍ക്കും സംസ്ഥാനത്താകെ 99 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ ഇതുവരേയും 6 പേരാണ് കൊറോണയെത്തുടര്‍ന്ന് മരണപ്പെട്ടത്. അതില്‍ 3 പേരും ഇന്റോറിലാണ്.

കൊറോണയുമായി ബന്ധപ്പെട്ട് സ്‌ക്രീനിംഗ് പരിശോധന നടത്തുന്നതിന് വേണ്ടി സുരക്ഷാ വസ്ത്രങ്ങളിലായിരുന്നു ഇവര്‍ ഗ്രാമങ്ങളില്‍ എത്തിയത്. സംഘത്തെ പൊലീസ് ഇടനെട്ടായിരുന്നു രക്ഷപ്പെടുത്തിയത്. പരിക്കേറ്റ വനിത ഡോക്ടര്‍മാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ നിര്‍ദേശങ്ങളെല്ലാം ലംഘിച്ച് നൂറ് കണക്കിന് ആളുകളായിരുന്നു വടിയും കല്ലുമെടുത്ത് ആരോഗ്യപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ആക്രമിക്കാന്‍ വന്നത്.

ഇന്ത്യയില്‍ ഇതുവരേയും 50 പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. അതോടൊപ്പം രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിനടുത്താണ്. 1965 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ സമയത്തിനുള്ളില്‍ തന്നെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 151 പേര്‍ക്ക് രോഗം ഭേദമായി എന്നത് ആശ്വസിക്കാവുന്നതാണ്.

ദില്ലിയിലെ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ് മരണപ്പെട്ടവരില്‍ 19 പേരും. ഗുജറാത്തില്‍ ഇന്ന് കൊറോണ മരണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വഡോദര സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

English summary
Human rights only for humans: Shivraj warns after attack on Covid-19 workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X