കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫിര്‍പൂരിലെ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിനുള്ളില്‍ അസ്ഥിക്കൂടങ്ങൾ; അന്വേഷണം ആരംഭിച്ചു!

Google Oneindia Malayalam News

പാട്ന: മസ്തിഷ്ക മരണം ബാധിച്ച് 108 കുട്ടികൾ മരണപ്പെട്ട സംഭവത്തിന് പിന്നാലെ മുസാഫർപൂരിലെ മെഡിക്കൽ കോളേജ് കോമ്പൗഡിനുള്ളിൽ അസ്തികൂടങ്ങളും മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തും മുസാഫിര്‍പൂരിലെ എസ്.കെ.എം സി.എച്ച് ആശുപത്രി പരിഹസരത്തുമാണ് എല്ലുകളും അസ്ഥികൂടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട‌െത്തിയിരിക്കുന്നത്.

<strong>കോടികൾ ബാങ്കിൽ കടം, നടൻ വിജയകാന്തിന്റെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ലേലത്തിന്!</strong>കോടികൾ ബാങ്കിൽ കടം, നടൻ വിജയകാന്തിന്റെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ലേലത്തിന്!

പോസ്റ്റ്മോർട്ടത്തിനു ശേഷം പുറന്തള്ളപ്പെട്ടവയാണ് ഇവയെന്നാണു കരുതുന്നത്. അസ്ഥികൂടങ്ങളും മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയ ആശുപത്രി പരിസരത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ അന്വേ,മത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Bihar

അസ്ഥികൂടങ്ങൾ പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് കൃത്യമായി നീക്കം ചെയ്യണ്ടതായിരുന്നു. അൽപംകൂടി മാനുഷിക പരിഗണന ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതായിരുന്നുവെന്നാണ് എസ്കെഎംസിഎച്ച് മെഡിക്കല്‍ കോളജ് സൂപ്രണ്ട് എസ്കെ ഷാഹി പറഞ്ഞത്. മസ്തിഷ്‌ക മരണം സംഭവിച്ച് 108 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ആശുപത്രിക്കെതിരെ വലിയ വിമര്‍ശനം ഉയർന്നനിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള സംഭവം പുറത്തു വരുന്നത്.

പോസ്റ്റുമോര്‍ട്ടം ഡിപാര്‍ട്‌മെന്റ് പ്രിന്‍സിപ്പലുമായി ഇക്കാര്യം സംസാരിക്കുമെന്നും വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും ആശുപത്രി സൂപ്രണ്ട‌് വ്യക്തമാക്കി. 140 കുട്ടികളാണ് ബീഹാറില്‍ മാത്രം മസ്തിഷ്‌കജ്വരം ബാധിച്ച് ഇതുവരെ മരണപ്പെട്ടത്.

English summary
Human skeletons found near Muzaffarpur hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X