കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം റിസര്‍വ് ബാങ്കിനെ തകര്‍ത്തു; ഗവര്‍ണര്‍ ഇടപെടണമെന്ന് ആര്‍ബിഐ ജീവനക്കാര്‍

ദശാബ്ദങ്ങളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാക്കിയെടുത്ത കാര്യക്ഷമതയും സ്വതന്ത്രമായ പ്രവര്‍ത്തനവും ഇല്ലാതാവുകയാണ്.

  • By Ashif
Google Oneindia Malayalam News

മുംബൈ: നോട്ട് നിരോധനത്തിന് ശേഷമുള്ള ഓരോ സംഭവങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞെന്ന് ആര്‍ബിഐ ജീവനക്കാര്‍. ഇക്കാര്യം വിശദീകരിച്ച് അവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കത്തെഴുതി. കറന്‍സി ഏകീകരണത്തിനെന്ന പേരില്‍ പുതിയ ഉദ്യോഗസ്ഥനെ ആര്‍ബിഐയില്‍ നിയമിച്ച സര്‍ക്കാര്‍ നടപടി ആര്‍ബിഐയുടെ സ്വയം ഭരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കത്തില്‍ പറയുന്നു.

Urjitpatel

കെടുകാര്യസ്ഥത മൂലം ശരിയാക്കിയെടുക്കാന്‍ പറ്റാത്ത വിധം ആര്‍ബിഐയുടെ സ്വയം ഭരണവും പ്രതിഛായയും നശിച്ചിരിക്കുന്നു. ദശാബ്ദങ്ങളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാക്കിയെടുത്ത കാര്യക്ഷമതയും സ്വതന്ത്രമായ പ്രവര്‍ത്തനവും ഇല്ലാതാവുകയാണ്. എല്ലാ പ്രതിഛായയും തരിപ്പണമായി കൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ കഠിനമായ വേദനയുണ്ടെന്നും റിസര്‍വ് ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫിസേഴ്‌സ് ആന്റ് എംപ്ലോയീസ് ഗവര്‍ണര്‍ക്കയച്ച കത്തില്‍ പറയുന്നു.

നവംബര്‍ 8ന് നോട്ട് നിരോധിച്ച ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ അവസ്ഥയെ കുറിച്ചാണ് ജീവനക്കാര്‍ കത്തില്‍ വിശദീകരിക്കുന്നത്. നോട്ട് നിരോധനം തങ്ങളുടെ തീരുമാനമല്ലെന്നും കേന്ദ്രസര്‍ക്കാരാണ് അന്തിമ തീരുമാനം എടുത്തതെന്നും കഴിഞ്ഞദിവസം ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

അഖിലേന്ത്യാ റിസര്‍വ് ബാങ്ക് അസോസിയേഷന്റെ സമിര്‍ ഘോഷ്, അഖിലേന്ത്യാ റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹി സൂര്യകാന്ത് മഹാദിക്, അഖിലേന്ത്യാ റിസര്‍വ് ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്റെ സിഎം പോള്‍സില്‍, ആര്‍ബിഐ ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ആര്‍ എന്‍ വത്സ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. സമീര്‍ ഘോഷും സൂര്യകാന്ത് മഹാദിക്കും കത്ത് സംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു.

ആര്‍ബിഐയുടെ 18000ത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് ഫോറമെന്ന് ഘോഷ് പറഞ്ഞു. കറന്‍സി കൈകാര്യം ചെയ്യുന്നതിന് ഒരു പുതിയ ഓഫിസറെ നിയമിച്ചത് ആര്‍ബിഐയുടെ പ്രവര്‍ത്തനത്തിലുള്ള ധനമന്ത്രാലയത്തിന്റെ കൈകടത്തലാണെന്ന് കത്തില്‍ പറയുന്നു. ആര്‍ബിഐയുടെ സ്വയംഭരണം ഇല്ലാതാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമമെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

ആര്‍ബിഐയുടെ സ്വാതന്ത്ര്യവും സ്വയംഭരണവും അന്തസ്സും നിലനിര്‍ത്താന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. ധനമന്ത്രാലയത്തിന്റെ അമിത ഇടപെടല്‍ തടയണം. അപമാനിക്കപ്പെടുന്നുവെന്ന തോന്നലില്‍ നിന്നു ജീവനക്കാരെ രക്ഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

English summary
Feeling "humiliated" by events since demonetisation, RBI employees on Friday wrote to Governor Urjit Patel protesting against operational "mismanagement" in the exercise and Government impinging its autonomy by appointing an official for currency coordination. In a letter, they said autonomy and image of RBI has been "dented beyond repair" due to mismanagement and termed appointment of a senior Finance Ministry official as a "blatant encroachment" of its exclusive turf of currency management.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X