തൈര് മോഷ്ടിച്ച് കുടിച്ചതിന് 10 വയസ്സുകാരിയ്ക്ക് ക്രൂരമര്‍ദനം, നാണക്കേട് സഹിക്കാതെ ആത്മഹത്യ ചെയ്തു
അയല്‍വാസിയുടെ വീട്ടില്‍ നിന്നും തൈര് മോഷ്ടിച്ച് കുടിച്ച കുറ്റത്തിന് പരസ്യമായി പത്തു വയസ്സുകാരിയെ കെട്ടിയിട്ട് തല്ലി. ഇതില്‍ നാണക്കേട് സഹിക്കാതെ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
ഗോരാഖ്പൂര്‍: അയല്‍വാസിയുടെ വീട്ടില്‍ നിന്നും തൈര് മോഷ്ടിച്ച് കുടിച്ച കുറ്റത്തിന് പരസ്യമായി പത്തു വയസ്സുകാരിയെ കെട്ടിയിട്ട് തല്ലി. ഇതില്‍ നാണക്കേട് സഹിക്കാതെ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാത്രി ഗോരാഖ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ച പകല്‍ സമയത്ത് വീട്ടില്‍ ആളിലാതെ വിശപ്പ് സഹിക്കാന്‍ കഴിയാതെയാണ് പ്രിയങ്ക മൗര്യ (10) അയല്‍ലവാസിയുടെ അടുക്കളയില്‍ പോയി ബാക്കിയുണ്ടായിരുന്ന തൈര് കുടിക്കുകയായിരുന്നു. വീട്ടുടമസ്ഥനായ സുഭാഷും മക്കള്‍ പ്രമോദും രാജ്കുമാറും ഇത് കണ്ടു. വീടിന് മുറ്റത്തുള്ള മരത്തില്‍ കുട്ടിയെ കെട്ടിയിട്ട് മണിക്കൂറുകളോളം ഉപദ്രവിക്കുകയായിരുന്നു.

സംഭവത്തില്‍ നാണക്കേട് സഹിക്കാതെ അന്നേ ദിവസം വൈകുംനേരം പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു, ഗ്രാമതലവന്റെ കര്‍ശന നിര്‍ദേശത്തില്‍ മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറയത്. സംഭവത്തില്‍ ഗ്രാമതലവന്‍ ഉള്‍പ്പടെ പെണ്‍കുട്ടിയെ ഉപദ്രവിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications