കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിക്കാൻ മിടുക്കരാണ്, പക്ഷേ കഞ്ചാവുമടിക്കും! ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമകൾ...

പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിവർക്ക് മാത്രമേ ഐഐടി കാൺപൂരിൽ പ്രവേശനം ലഭിക്കുകയുള്ളു.

  • By Desk
Google Oneindia Malayalam News

കാൺപൂർ: ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഐഐടി കാൺപൂർ. പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിവർക്ക് മാത്രമേ ഐഐടി കാൺപൂരിൽ പ്രവേശനം ലഭിക്കുകയുള്ളു. അതിനാൽ തന്നെ മിടുക്കന്മാരും മിടുക്കികളുമാണ് ഐഐടി കാൺപൂരിൽ പഠിക്കുന്നത്.

ചെറിയ കുട്ടിയൊന്നും അല്ലല്ലോ! പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ നടിയെ കളിയാക്കി സോഷ്യൽ മീഡിയ...ചെറിയ കുട്ടിയൊന്നും അല്ലല്ലോ! പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ നടിയെ കളിയാക്കി സോഷ്യൽ മീഡിയ...

ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..

എന്നാൽ ഞെട്ടിക്കുന്നൊരു വാർത്തയാണ് കാൺപൂർ ഐഐടിയിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഐഐടിയിലെ നൂറിലേറെ വിദ്യാർത്ഥികൾ ലഹരിമരുന്നിന് അടിമയാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഐഐടി അധികൃതർ ക്യാമ്പസിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

drug

ലഹരി ഉപയോഗിക്കുന്നവരിൽ മിക്കവരും പഠിക്കാൻ മിടുക്കരായവരാണെന്നാണ് ആക്ടിംഗ് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞത്. കാമ്പസിനുള്ളിൽ തന്നെയുള്ളവരാണ് ലഹരിമരുന്ന് എത്തിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർ, താൽക്കാലിക ജീവനക്കാർ തുടങ്ങിയവരാണ് ലഹരിമരുന്ന് കടത്തുന്നതെന്നും, കൂടുതൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും മനീന്ദ്ര അഗൾവാൾ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റിന് വിവരം നൽകിയിട്ടുണ്ട്. പോലീസ് ഇടപെടലിലൂടെ ക്യാമ്പസിലേക്കുള്ള ലഹരിമരുന്ന് കടത്തൽ തടയാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ലഹരി മരുന്നിന് അടിമപ്പെട്ടവർക്ക് കൗൺസിലിങ് നൽകാനും ഐഐടി അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരെന്ന് തിരിച്ചറിഞ്ഞവരെ ഉടൻതന്നെ കൗണ്‍സിലിങിന് വിധേയമാക്കുമെന്നും, മറ്റു നടപടികൾ സ്വീകരിക്കുമെന്നും ആക്ടിംഗ് ഡയറക്ടർ അറിയിച്ചു.

English summary
Hundreds at IIT Kanpur use drugs, says internal probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X