കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ബിജെപി പെട്ടു; സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം, പരീക്കര്‍ക്ക് 48 മണിക്കൂര്‍ അന്ത്യശാസനം

Google Oneindia Malayalam News

Recommended Video

cmsvideo
ഗോവയില്‍ ബിജെപി സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം | Oneindia Malayalam

പനാജി: ഗോവയിലെ ഭരണം ബിജെപിക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അസുഖബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുകയാണ്. പരീക്കര്‍ രാജിവെക്കണമെന്ന് അന്ത്യശാസനം നല്‍കി വന്‍ പ്രതിഷേധം നടന്നു. പരീക്കറുടെ വീട്ടിലേക്ക് നടന്ന മാര്‍ച്ചിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആക്ഷേപമുണ്ട്.

ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്. ആക്ടിവിസ്റ്റുകളാണ് പ്രതിഷേധത്തിന് മുന്നില്‍. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി ഗോവയില്‍ നടത്തുന്ന ഭരണത്തിന് പുതിയ വെല്ലുവിളിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ആരാണ് മര്‍ച്ച് നടത്തിയത്

ആരാണ് മര്‍ച്ച് നടത്തിയത്

സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരിതര സംഘടനകളും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. അസുഖ ബാധിതനായ പരീക്കര്‍ 48 മണിക്കൂറിനകം രാജിവെക്കണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്നും ഇങ്ങനെ ഒരു ഭരണം ആവശ്യമില്ലെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളും

കോണ്‍ഗ്രസ് നേതാക്കളും

കോണ്‍ഗ്രസ് നേതാക്കളും സമരത്തിനുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ബാനറിലല്ല സമരം നടന്നത്. പരീക്കര്‍ രാജിവെക്കണമെന്നു നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതാണ്. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആവശ്യം തന്നെയാണ് ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവസേനയും പിന്തുണച്ചു

ശിവസേനയും പിന്തുണച്ചു

പരീക്കറുടെ സ്വകാര്യ വസതിയിലേക്ക് നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞു. സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ ജനകീയ മാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം സംഘിടിപ്പിച്ചത്. എന്‍സിപി, ശിവസേന എന്നീ പാര്‍ട്ടികളും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒമ്പതുമാസമായി ചികില്‍സയില്‍ കഴിയുന്ന പരീക്കറിന് എങ്ങനെയാണ് സംസ്ഥാനത്തിന്റെ ഭരണം നടത്താന്‍ സാധിക്കുക എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.

മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ല

മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ല

മുഖ്യമന്ത്രിയുടെ വസതിയുടെ നൂറ് മീറ്റര്‍ അകലെ പ്രകടനം പോലീസ് തടഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അനുമതി ലഭിച്ചില്ല. പിന്നീട് ഡെപ്യൂട്ടി കളക്ടര്‍ വിശദീകരണവുമായി രംഗത്തെത്തി. അനാരോഗ്യം കാരണം മുഖ്യമന്ത്രിയുമായി പ്രതിഷേധക്കാര്‍ക്ക് കാണാന്‍ സാധിച്ചില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ ശശാങ്ക് ത്രിപാഠി പറഞ്ഞു.

പുതിയ മുഖ്യമന്ത്രി

പുതിയ മുഖ്യമന്ത്രി

48 മണിക്കൂറിനകം പരീക്കര്‍ രാജിവെച്ച് പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കണമെന്ന് സാമൂഹികപ്രവര്‍ത്തകനായ ഐറസ് റോഡ്രിഗസ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന് മുഴുസമയ മുഖ്യമന്ത്രിയാണ് ആവശ്യം. ഒമ്പതുമാസമായി ആശുപത്രിയിലാണ് മുഖ്യമന്ത്രി. ഭരണം തകര്‍ന്നിരിക്കുകയാണ്. മന്ത്രിമാരുമായോ എംഎല്‍എമാരുമായോ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നില്ലെന്നും റോഡ്രിഗസ് കുറ്റപ്പെടുത്തി.

 സംസ്ഥാന വ്യാപക പ്രതിഷേധം

സംസ്ഥാന വ്യാപക പ്രതിഷേധം

48 മണിക്കൂറിനകം മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം തുടങ്ങാനാണ് ആക്ടിവിസ്റ്റുകളുടെ തീരുമാനം. അവര്‍ മാര്‍ച്ചിന് ശേഷം ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍, പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍, എംഎല്‍എമാരായ ദിഗംബര്‍ കാമത്ത്, അലക്‌സിയോ റെജിനോള്‍ഡോ ലോറന്‍സ്, അന്റോണിയോ ഫെര്‍ണാഡസ്, ഫ്രാന്‍സിസ് സില്‍വേറ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.

 ശിവസേന പറയുന്നു

ശിവസേന പറയുന്നു

തങ്ങള്‍ പരീക്കറിന് എതിരല്ലെന്ന് ശിവസേന പ്രതികരിച്ചു. എന്നാല്‍ അസുഖ ബാധിതനായ അദ്ദേഹം മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ല. പരീക്കറിന്റെ അസുഖം വേഗത്തില്‍ ഭേദമാകട്ടെ എന്നാണ് ആഗ്രഹം. അദ്ദേഹം രാജിവെക്കണം. പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കണമെന്നും ശിവസേന സംസ്ഥാന അധ്യക്ഷന്‍ ജിതേഷ് കാമത്ത് പറഞ്ഞു.

 ബിജെപിക്കുള്ളിലും ആവശ്യം

ബിജെപിക്കുള്ളിലും ആവശ്യം

അതേസമയം, പരീക്കറെ മാറ്റണമെന്ന് ബിജെപിക്കുള്ളില്‍തന്നെ ആവശ്യം ശക്തമായിട്ടുണ്ട്. പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് രണ്ട് പ്രാദേശിക കക്ഷികള്‍ വ്യക്തമാക്കിയിരുന്നു. ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരീക്കറെ മുഖ്യമന്ത്രി പദവിയില്‍ നിലനിര്‍ത്തുന്നത്. പരീക്കറെ മാറ്റിയാല്‍ ഗോവയിലെ ബിജെപി സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് ബിജെപി കേന്ദ്രനേതാക്കളുടെ ആശങ്ക.

 പരീക്കര്‍ രാജിവെച്ചാല്‍...

പരീക്കര്‍ രാജിവെച്ചാല്‍...

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി പദവിയില്‍ ഉണ്ടെങ്കില്‍ മാത്രമേ പിന്തുണ നല്‍കുകയുള്ളൂവെന്നാണ് രണ്ട് പ്രാദേശിക കക്ഷികളുടെ നിലപാട്. മൂന്ന് സീറ്റ് വീതമുള്ള രണ്ട് പാര്‍ട്ടികളുടെ പിന്തുണയിലാണ് ഗോവയില്‍ ബിജെപിയുടെ ഭരണം. പരീക്കറെ മാറ്റിയാല്‍ ഇവര്‍ പിന്തുണ പിന്‍വലിക്കും. അതോടെ ബിജെപി സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്യും.

പരീക്കറുടെ അസുഖവും ഭരണവും

പരീക്കറുടെ അസുഖവും ഭരണവും

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച പരീക്കര്‍ ഈ വര്‍ഷം ആദ്യം മുതല്‍ ചികില്‍സയിലാണ്. ആദ്യം ഗോവയിലും പിന്നീട് മുംബൈയിലും ആശുപത്രികളില്‍ ചികില്‍സയിലായിരുന്നെങ്കിലും ശേഷം അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയി. തിരിച്ചെത്തി ദില്ലിയിലെ എയിംസിലായിരുന്നു. ഇപ്പോള്‍ ഗോവയില്‍ അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല. പനാജിയിലെ സ്വകാര്യ വസതിയിലാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതുവരെ വന്നിട്ടില്ല.

മുഖ്യമന്ത്രി എവിടെ?

മുഖ്യമന്ത്രി എവിടെ?

മുഖ്യമന്ത്രി എവിടെ എന്ന് ചോദിച്ച് കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. സാഹചര്യം അത്രമേല്‍ ഗുരുതരമായിരിക്കെയാണ് പരീക്കറെ മാറ്റണമെന്ന് ബിജെപി നേതാക്കള്‍ തന്നെ ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നത്. കേന്ദ്രമന്ത്രി ആയുഷ് ശ്രീപാദ് നായികാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പരീക്കറെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ആദ്യ ബിജെപി നേതാവാണ് ശ്രീപാദ് നായിക്.

ബിജെപിയില്‍ വിമത നീക്കം

ബിജെപിയില്‍ വിമത നീക്കം

അതേസമയം, ബിജെപിയില്‍ വിമത നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രി ലഭക്ഷ്മികാന്ത് പര്‍സേക്കറുടെ നേതൃത്വത്തില്‍ ചില നേതാക്കള്‍ സംഘടിക്കുന്നുണ്ട്. ഫ്രാന്‍സിസ് ഡിസൂസ എംഎല്‍എയുടെ വീട്ടില്‍ പര്‍സേക്കറുടെ അധ്യക്ഷതയില്‍ ചില ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം യോഗം ചേരുകയും പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമെന്ന ആവശ്യപ്പെടുകയും ചെയ്തു.

ഉത്തരാഖണ്ഡില്‍ മിന്നിത്തിളങ്ങി കോണ്‍ഗ്രസ്; ഇത്തവണ വന്‍ തിരിച്ചുവരവ്, തകര്‍ന്നടിഞ്ഞ് ബിജെപി!!ഉത്തരാഖണ്ഡില്‍ മിന്നിത്തിളങ്ങി കോണ്‍ഗ്രസ്; ഇത്തവണ വന്‍ തിരിച്ചുവരവ്, തകര്‍ന്നടിഞ്ഞ് ബിജെപി!!

English summary
Hundreds march to Manohar Parrikar’s residence, demand his resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X