'വരുന്നവര്‍ക്കെല്ലാം 5000 രൂപ വെച്ച് കൊടുക്കുന്നതായി കേട്ടല്ലോ',മറുപടി പറഞ്ഞ് എംഎല്‍എ മടുത്തു...
മുന്‍ മന്ത്രിയും എംഎല്‍എയുമായ അലക്സാണ്ടര്‍ ജെ ഹെക്കിന്‍റെ വീട്ടില്‍ വരുന്നവര്‍ക്കെല്ലാം 5000 രൂപ വീതം കൊടുക്കുന്നതായാണ് വാര്‍ത്ത പ്രചരിച്ചത്.
ഷില്ലോങ്: നോട്ട് നിരോധനം കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഷില്ലോങിലെ എം എല്‍ എ അലക്‌സാണ്ടര്‍ എല്‍ ഹെക്ക്. കള്ളപ്പണം കൈയിലുണ്ടായിട്ട് വീട്ടില്‍ ഒളിച്ചിരിക്കുകയാണ് അദ്ദേഹമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, ആരോ പടച്ചുവിട്ട വ്യാജപ്രചരണത്തെ തുടര്‍ന്നാണ് അലക്‌സാണ്ടറിന് ഈ ഗതി വന്നത്.
മുന്‍ മന്ത്രി കൂടിയായ അലക്‌സാണ്ടറിന്റെ പക്കല്‍ കണക്കില്‍ പെടാത്ത കോടികളുണ്ടെന്നും, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും കള്ളപ്പണ വേട്ടയും കാരണം പിടിക്കപ്പെടാതിരിക്കാന്‍ വീട്ടില്‍ വരുന്നവര്‍ക്കെ 5000 രൂപ വീതം കൊടുക്കുണ്ടെന്നുമായിരുന്നു നാട് മുഴുവന്‍ പ്രചരിച്ചത്. ഇത് കേട്ടവരെല്ലാം അലക്‌സാണ്ടറിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി.

ചലോ എം എല്‍ എ ഹോം
പ്രദേശത്തെ ജനങ്ങളെല്ലാം വരുന്നവര്‍ക്കെല്ലാം 5000 രൂപ വീതം കൊടുക്കുന്ന അലക്‌സാണ്ടര്‍ എം എല്‍ എയുടെ വീട്ടിലേക്കായി ഓട്ടം. ഓസിനു 5000 കിട്ടിയാല്‍ പുളിക്കില്ലല്ലോ, പിന്നീട് ബാങ്കില്‍ പോയി മാറ്റിയെടുക്കാലോ എന്നെല്ലാം കരുതിയാണ് ജനങ്ങള്‍ എം എല്‍ എയുടെ വീട്ടിലേക്ക് ഓടിയത്.

നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം
5000 രൂപ കൊടുക്കുന്നുണ്ടെന്ന വാര്‍ത്ത കേട്ടവരെല്ലാം എം എല്‍ എയുടെ വീട്ടിലെത്തി. ആദ്യ ദിവസങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ വന്നിരുന്നുള്ളു.പിന്നീടുള്ള ദിവസങ്ങളില്‍ നിയന്ത്രണാതീതമായ ജനക്കൂട്ടമായി എം എല്‍ എയുടെ വീടിന് മുന്നില്‍. ഒടുവില്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസിനെ വിളിക്കേണ്ട സ്ഥിതിയായി.

ആളുകളെ തിരിച്ചയക്കല്‍
വീട്ടില്‍ വരുന്ന ആളുകളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയക്കലാണ് ഇപ്പോള്‍ എം എല്‍ എ അലക്‌സാണ്ടര്‍ എല്‍ ഹെക്കിന്റെ പ്രധാന പണി. വീട്ടില്‍ നിന്നിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.

പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം
തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് ഈ കുപ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് അലക്‌സാണ്ടര്‍ പറയുന്നത്. തന്നോട് വിരോധമുള്ള ശത്രുക്കളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.












Click it and Unblock the Notifications