കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയും യെദ്യൂരപ്പയും പറക്കും.... ഇനി ദേവഗൗഡ യുഗം!! ജെഡിഎസിന്റെ കളി കാണാനിരിക്കുന്നതേ ഉള്ളൂ..

കര്‍ണാടകയില്‍ ജനതാദള്‍ നിര്‍ണായക ശക്തിയാവും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസും ബിജെപിയും മാത്രമായിരുന്നു ഇത്രയും സമയം തിരഞ്ഞെടുപ്പില്‍ മുന്‍പന്തിയില്‍ നിന്നത്. ഇപ്പോഴും പ്രചാരണങ്ങളില്‍ മറ്റും അവര്‍ തന്നെയാണ് മുന്നില്‍. എന്നാല്‍ ഒരിക്കലും ചിത്രത്തിലില്ലാത്ത ഒരു ശക്തിയാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്. അത് ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസാണ്. ജനതാദള്‍ കര്‍ണാടക ഭരിക്കുമെന്നൊന്നും ഒരു സര്‍വേയും പറഞ്ഞിട്ടില്ല. എന്നാല്‍ നിര്‍ണായക ശക്തിയാവുമെന്നാണ് പലരും പ്രവചിച്ചിരിക്കുന്നത്.

അപ്രതീക്ഷിതമായി ദേവഗൗഡയ്ക്കും ജെഡിഎസിനും വീണുകിട്ടിയ ആത്മവിശ്വാസമായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനെയും ബിജെപിയെയും ഭരണത്തിലേറ്റണമെങ്കില്‍ ജെഡിഎസ് വേണ്ടിവരുമെന്നാണ് ഇതുവരെ വന്ന സര്‍വേകള്‍ എല്ലാം പറയുന്നത്. ഇതോടെ പുതിയ രാഷ്ട്രീയ കളികള്‍ ജെഡിഎസ് ആരംഭിച്ചിട്ടുണ്ട്.

തൂക്കുസഭ വരണം

തൂക്കുസഭ വരണം

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നില കര്‍ണാടകയില്‍ വരണമെന്ന് നേരത്തെ തന്നെ ജെഡിഎസും ദേവഗൗഡയും ആഗ്രഹിക്കുന്നതാണ്. കഴിഞ്ഞ രണ്ടു തവണയും ഭരണത്തില്‍ ഒന്നും ചെയ്യാനാവാത്ത വിധത്തിലായിരുന്നു ജനതാദള്‍. അതുകൊണ്ട് ഇത്തവണ നിര്‍ണായകമാണെന്ന് അവര്‍ക്കും അറിയായിരുന്നു. എന്നാല്‍ പ്രചാരണത്തിലോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലോ അതി ഗംഭീര കാര്യങ്ങളൊന്നും അവര്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കായി ബിജെപിയെയും കോണ്‍ഗ്രസിനെയും സഹിച്ച് ജനങ്ങള്‍ക്ക് മടുത്തെന്നാണ് സൂചന. പക്ഷേ ഇവരെ തോല്‍പ്പിക്കാനുള്ള കരുത്ത് തല്‍ക്കാലം ജെഡിഎസിനില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവാന്‍ അവര്‍ക്ക് സാധിക്കും. അത് തന്നെയാണ് ദേവഗൗഡ സ്വപ്‌നം കാണുന്നതും.

ഭരണത്തെ നിയന്ത്രിക്കും

ഭരണത്തെ നിയന്ത്രിക്കും

ഈ രണ്ട് പാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്നാണ് ജെഡിഎസ് ഉറപ്പിച്ച് പറയുന്നത്. ഈ സാഹചര്യത്തില്‍ ദേവഗൗഡയുടെ തീരുമാനം കര്‍ണാടകയിലെ ഭരണകക്ഷിയെ തീരുമാനിക്കുന്നതിന് തുല്യമാകും. കോണ്‍ഗ്രസിനെയാണോ ബിജെപിയെ ആണോ പിന്തുണയ്ക്കുക എന്ന് ഇതുവരെ ദേവഗൗഡ വ്യക്തമാക്കിയിട്ടില്ല. തന്ത്രപരമായ നിലപാടാണ് അദ്ദേഹം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിക്കള്‍ക്കുള്ള പിന്തുണ പരസ്യമാക്കിയാല്‍ അത് വോട്ടിനെയും ജയസാധ്യതയെയും ഇല്ലാതാക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. അതേസമയം അര് വന്നാലും ഭരണത്തില്‍ നിര്‍ണായക കക്ഷിയായിരിക്കും ജെഡിഎസ്. ഒരിക്കല്‍ കൂടി കര്‍ണാടകയില്‍ ഭരണത്തിന്റെ താക്കോല്‍ അവരുടെ കൈയ്യില്‍ തന്നെ എത്തുമെന്ന് സാരം. നിലവില്‍ കോണ്‍ഗ്രസ് ജെഡിഎസുമായി ചെറിയ രീതിയില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബിജെപിയുടെ ബി ടീമെന്നാണ് രാഹുല്‍ ഗാന്ധി ജനതാദളിനെ വിശേഷിപ്പിച്ചത്.

പല്ലുകൊഴിഞ്ഞ സിംഹം

പല്ലുകൊഴിഞ്ഞ സിംഹം

കൂട്ടുഭരണമാകുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും പല്ലുകൊഴിഞ്ഞ സിംഹമാകുമെന്നാണ് ഇരുപാര്‍ട്ടി നേതൃത്വങ്ങളും പറയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്കും ഇതേ ആശങ്കയുണ്ട്. ഭൂരിപക്ഷം കിട്ടുന്നതിനായി കൂടുതല്‍ മികച്ച പ്രവര്‍ത്തനം നടത്തണമെന്നും ഇവര്‍ പറയുന്നുണ്ട്. അതേസമയം ജനതാദളുമായി പിന്‍വാതില്‍ ചര്‍ച്ചകളും ബിജെപി നടത്തിയിട്ടുണ്ട്. കൂട്ടുഭരണമാവുമ്പോള്‍ കര്‍ണാടകയില്‍ കുടുംബാധിപത്യം പ്രകടിപ്പിക്കുന്ന ഗൗഡ കുടുംബത്തിന് എപ്പോഴും മുന്‍തൂക്കം ലഭിക്കുന്ന സാഹചര്യം ഉണ്ടാവും. എന്നാല്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്ന് നിലപാടെടുത്തിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം കൂടുതല്‍ ശക്തമാക്കാന്‍ തൂക്കുസഭയ്ക്ക് സാധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ജനതാദളിനെ ഭരണത്തില്‍ ഒതുക്കി നിര്‍ത്താമെന്നും ഇവര്‍ പറയുന്നു.

മുതിര്‍ന്ന നേതാക്കളുടെ കാലം കഴിഞ്ഞു

മുതിര്‍ന്ന നേതാക്കളുടെ കാലം കഴിഞ്ഞു

ജനതാദള്‍ ഏതെങ്കിലും ഭരണത്തിന്റെ ഭാഗമായാല്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പ്രത്യേകിച്ച് സിദ്ധരാമയ്യയും യെദ്യൂരപ്പയുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ജൂനിയര്‍ നേതാക്കള്‍ ഈ അവസരം മുതലെടുക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിലും ബിജെപിയിലും നിരവധി യുവാക്കളായ നേതാക്കളുണ്ട്. ഇവര്‍ മുതിര്‍ന്ന നേതൃത്വത്തിന്റെ വീഴ്ച്ചയ്ക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ മന്ത്രിസഭയുടെ ഭാഗമാകുമെന്നും ഭാവിയില്‍ മുഖ്യമന്ത്രി വരെ ആകാനും സാധ്യതയുള്ളവരാണ്. അതേസമയം ദേവഗൗഡയ്ക്ക് സിദ്ധരാമയ്യയെയും യെദ്യൂരപ്പയെയും തീരെ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് പിന്തുണയുടെ കാര്യത്തില്‍ ഈ യുവ നേതാക്കള്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്.

സിദ്ധരാമയ്യക്ക് വ്യക്തിവിരോധം

സിദ്ധരാമയ്യക്ക് വ്യക്തിവിരോധം

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ദേവഗൗഡയും അദ്ദേഹത്തിന്റെ കുടുംബവുമായി വ്യക്തി വിരോധം ഉണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയില്‍ അല്ല ഉള്ളത്. കിട്ടുന്ന അവസരങ്ങളിലൊക്കെ ദേവഗൗഡയെയും ജനതാദളിനെയും അദ്ദേഹം ആക്രമിക്കാറുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത രീതിയിലുള്ള എതിര്‍പ്പുണ്ട്. ജെഡിഎസുമായി അടുത്ത ബന്ധമാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും തൂക്കുസഭ എന്ന സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും സംസ്ഥാന നേതൃത്വം പറയുന്നു. അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തി രാഷ്ട്രീയ സഖ്യം ഉണ്ടാക്കണമെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനെ സിദ്ധരാമയ്യ എതിര്‍ത്തിട്ടുണ്ട്. പാര്‍ട്ടി ഭൂരിപക്ഷമായ 113 സീറ്റുകള്‍ അനായാസം നേടുമെന്നാണ് സിദ്ധരാമയ്യ പറയുന്നത്

യെദ്യൂരപ്പയ്ക്ക് എതിര്‍പ്പ്

യെദ്യൂരപ്പയ്ക്ക് എതിര്‍പ്പ്

സിദ്ധരാമയ്യയുടെ അതേ ചിന്താഗതിയാണ് യെദ്യൂരപ്പയ്ക്കും. ജെഡിഎസുമായി യോജിക്കാനാവില്ലെന്ന് അദ്ദേഹവും പറയുന്നു. 2006-07 സമയത്ത് ജെഡിഎസുമായി കൂട്ടുകൂടിയപ്പോഴുണ്ടായ ദുരനുവഭവങ്ങള്‍ ധാരാളമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. പാര്‍ട്ടി ദേവഗൗഡയുമായി കൂട്ടുകൂടേണ്ടെന്നാണ് യെദ്യൂരപ്പ തുറന്നുപറഞഞിരിക്കുന്നത്. നേരത്ത ബെംഗളൂരു സിറ്റി മണ്ഡലത്തിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യം ചേരാനുള്ള ശ്രമങ്ങളെയും യെദ്യൂരപ്പ എതിര്‍ത്തിരുന്നു. അതേസമയം ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ജെഡിഎസ് നിര്‍ണായമാകുമെന്ന് യുവ നേതാക്കള്‍ കരുതുന്നുണ്ട്. ഇവരുമായി സഖ്യം ചേരണമെങ്കില്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരും. ഇതാണ് ഇവര്‍ ലക്ഷ്യമിടുന്നതും. ജെഡിഎസ് നേതാവ് കുമാരസ്വാമി ബിജെപിയുമായി ചേരുമെന്ന സൂചനയാണ് നല്‍കുന്നത്.

വരുണയില്‍ ഒത്തുകളി!! യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല!! ബിജെപി പ്രവര്‍ത്തകര്‍ കട്ടക്കലിപ്പില്‍!!വരുണയില്‍ ഒത്തുകളി!! യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല!! ബിജെപി പ്രവര്‍ത്തകര്‍ കട്ടക്കലിപ്പില്‍!!

മോദിയുടെ പെരുംനുണ, 4 ലക്ഷം കോടിയുടെ വായ്പകള്‍ തിരിച്ചുപിടിച്ചു, ഫേക്ക് ന്യൂസ്, ബിജെപിയുടെ തള്ള്!!മോദിയുടെ പെരുംനുണ, 4 ലക്ഷം കോടിയുടെ വായ്പകള്‍ തിരിച്ചുപിടിച്ചു, ഫേക്ക് ന്യൂസ്, ബിജെപിയുടെ തള്ള്!!

English summary
Hung Assembly Will Put Gowdas in Drivers Seat in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X