ധ്യാന്‍ചന്ദിന് ഭാരതരത്ന കിട്ടാന്‍ നിരാഹാരസമരം
ഝാന്‍സി: ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന് ഭാരതരത്ന പുരസ്കാരം നല്‍കണം എന്നാവശ്യപ്പെട്ട് നിരാഹരസമരം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ധ്യാന്‍ചന്ദിന് പരമോന്നത പുരസ്കാരം നല്കാന് വേണ്ടി ഒരുകൂട്ടം ആളുകള്‍ നിരാഹാര സമരം നടത്തുന്നത്. സുല്‍ത്താന്‍ അബ്ദി എന്ന ചെറുപ്പക്കാരനാണ് മരണം വരെ നിരാഹാരമിരിക്കുന്നത്.
ജനുവരി 29 ബുധനാഴ്ച വൈകുന്നേരം നാലരയ്ക്കാണ് സുല്‍ത്താന്‍ അബ്ദി തന്റെ സത്യാഗ്രഹം തുടങ്ങിയത്. ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറിന് ഇന്ത്യന്‍ സര്‍ക്കാര്‍ പോയവര്‍ഷം പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന നല്‍കിയിരുന്നു. ഇതോടെയാണ് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന് ഭാരതരതന നല്‍കണമെന്ന ആവശ്യം ശക്തമായത്.

ഭാരതരത്നയ്ക്ക് കായികതാരങ്ങളെ പരിഗണിക്കില്ല എന്ന നിയമമാണ് ധ്യാന്‍ചന്ദിന് പരമോന്നത സിവിലിയന്‍ പുരസ്കാരം ലഭിക്കാന്‍ തടസ്സമായി പറഞ്ഞിരുന്നത്. കായികതാരങ്ങള്‍ക്ക് കൂടി പുരസ്കാരം നല്‍കാനുള്ള നിയമഭേദഗതി വന്നതോടെ സച്ചിനോ ധ്യാന്ചന്ദോ ആദ്യത്തെ ഭാരതരത്ന പുരസ്കാരത്തിന് അര്‍ഹന്‍ എന്ന ചര്‍ച്ചയിലായി കായികലോകം.
എന്നാല്‍ കായികമേഖലയില്‍ നിന്നുള്ള ആദ്യത്തെ ഭാരതരത്ന ക്രിക്കറ്റ് താരമായ സച്ചിന് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. രാജ്യസഭാ എം പിയായ സച്ചിന്റെ ആരാധകരുടെ വോട്ടും സച്ചിന്റെ ജനപ്രീതിയും ലക്ഷ്യമിട്ടാണ് ധ്യാന്‍ചന്ദിനെ തഴഞ്ഞ് സച്ചിന് ഭാരതരത്ന നല്‍കിയത് എന്ന വിമര്‍ശനം ഉയര്‍ന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരമായി കണക്കാക്കപ്പെടുന്ന കളിക്കാരനാണ് ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദ്. തുടര്‍ച്ചയായി മൂന്ന് തവണയാണ് ഒളിംപിക്സില്‍ ധ്യാന്‍ചന്ദിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയത്. ധ്യാന്‍ചന്ദിന്റെ ജന്മദിനം രാജ്യം ദേശീയ കായികദിനമായി ആചരിക്കുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications