കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധ്യാന്‍ചന്ദിന് ഭാരതരത്‌ന കിട്ടാന്‍ നിരാഹാരസമരം

Google Oneindia Malayalam News

ഝാന്‍സി: ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കണം എന്നാവശ്യപ്പെട്ട് നിരാഹരസമരം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ധ്യാന്‍ചന്ദിന് പരമോന്നത പുരസ്‌കാരം നല്‍കാന്‍ വേണ്ടി ഒരുകൂട്ടം ആളുകള്‍ നിരാഹാര സമരം നടത്തുന്നത്. സുല്‍ത്താന്‍ അബ്ദി എന്ന ചെറുപ്പക്കാരനാണ് മരണം വരെ നിരാഹാരമിരിക്കുന്നത്.

ജനുവരി 29 ബുധനാഴ്ച വൈകുന്നേരം നാലരയ്ക്കാണ് സുല്‍ത്താന്‍ അബ്ദി തന്റെ സത്യാഗ്രഹം തുടങ്ങിയത്. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ത്യന്‍ സര്‍ക്കാര്‍ പോയവര്‍ഷം പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കിയിരുന്നു. ഇതോടെയാണ് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന് ഭാരതരതന നല്‍കണമെന്ന ആവശ്യം ശക്തമായത്.

sachin-and-dhyan-chand

ഭാരതരത്‌നയ്ക്ക് കായികതാരങ്ങളെ പരിഗണിക്കില്ല എന്ന നിയമമാണ് ധ്യാന്‍ചന്ദിന് പരമോന്നത സിവിലിയന്‍ പുരസ്‌കാരം ലഭിക്കാന്‍ തടസ്സമായി പറഞ്ഞിരുന്നത്. കായികതാരങ്ങള്‍ക്ക് കൂടി പുരസ്‌കാരം നല്‍കാനുള്ള നിയമഭേദഗതി വന്നതോടെ സച്ചിനോ ധ്യാന്‍ചന്ദോ ആദ്യത്തെ ഭാരതരത്‌ന പുരസ്‌കാരത്തിന് അര്‍ഹന്‍ എന്ന ചര്‍ച്ചയിലായി കായികലോകം.

എന്നാല്‍ കായികമേഖലയില്‍ നിന്നുള്ള ആദ്യത്തെ ഭാരതരത്‌ന ക്രിക്കറ്റ് താരമായ സച്ചിന് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. രാജ്യസഭാ എം പിയായ സച്ചിന്റെ ആരാധകരുടെ വോട്ടും സച്ചിന്റെ ജനപ്രീതിയും ലക്ഷ്യമിട്ടാണ് ധ്യാന്‍ചന്ദിനെ തഴഞ്ഞ് സച്ചിന് ഭാരതരത്‌ന നല്‍കിയത് എന്ന വിമര്‍ശനം ഉയര്‍ന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരമായി കണക്കാക്കപ്പെടുന്ന കളിക്കാരനാണ് ഹോക്കി മാന്ത്രികനായ ധ്യാന്‍ ചന്ദ്. തുടര്‍ച്ചയായി മൂന്ന് തവണയാണ് ഒളിംപിക്‌സില്‍ ധ്യാന്‍ചന്ദിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയത്. ധ്യാന്‍ചന്ദിന്റെ ജന്മദിനം രാജ്യം ദേശീയ കായികദിനമായി ആചരിക്കുന്നു.

English summary
Man on indefinite hunger strike demands Bharat Ratna to hockey legend Dhyan Chand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X