വിശപ്പ് സഹിക്കാന്‍ വയ്യ; ചത്ത നായയെ തിന്നുന്നു... നെഞ്ച് തകര്‍ക്കുന്ന വീഡിയോ
ദില്ലി: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വിശപ്പ് സഹിക്കാന്‍ വയ്യാതെ ചത്ത നായയെ തിന്നുന്നു പുരുഷന്. രാജസ്ഥാനിലെ ജയ്പൂരിലെ ഹൈവേയില്‍ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭക്ഷണം അനാവശ്യമായി കളയുന്ന വ്യക്തികള്‍ക്കുള്ള താക്കീത് കൂടിയാണിത്. വിശപ്പ് സഹിക്കാന്‍ വയ്യാതെ നായയുടെ ജഡം തിന്നുന്ന വ്യക്തിയുടെ ചിത്രം ജയ്പൂര്‍-ദില്ലി ഹൈവേയില്‍ നിന്നാണെന്ന് ടൈംസ് നൗ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൃത്യമായ സ്ഥലം ഒരു റിപ്പോര്‍ട്ടിലും പറയുന്നില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പോകുന്നതായിരുന്നു കഴിഞ്ഞദിവസമുള്ള രാജ്യത്തിന്റെ ഹൈവേകളിലെ കാഴ്ചകള്‍. ഇതില്‍ പലരും മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് പുറപ്പെട്ടത്. രാത്രിയും പകലുമായി നടന്ന് നാടണയാന്‍ ശ്രമിക്കുന്ന തൊഴിലാളികളുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ദില്ലി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് പുറത്തുവന്നിരുന്നു.
നായയെ തിന്നുന്ന വ്യക്തിയെ സഹായിക്കാന്‍ കാറിലെത്തിയ ഒരാള്‍ ശ്രമിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. കാറിലെത്തിയവര്‍ ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി. ഞാന്‍ ദില്ലിയിലേക്ക് പോകുകയാണ്. ഈ വേളയിലാണ് ഒരാള്‍ ചത്ത നായയെ തിന്നുന്നത് കണ്ടത്. ഉടന്‍ കാര്‍ നിര്‍ത്തി. കൈയ്യിലുള്ള ഭക്ഷണം നല്‍കിയെന്ന് കാറിലുള്ള യുവാവ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications