കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിവാർ ചുഴലിക്കാറ്റ് ഉടൻ തമിഴ്നാട് തീരം തൊടും.. കനത്ത മഴയ്ക്ക് സാധ്യത.. അതീവ ജാഗ്രത

Google Oneindia Malayalam News

ചെന്നൈ; നിവാർ ചുഴലിക്കാറ്റ് ഉച്ചയോടെ തമിഴ്നാട് തീരും തൊടാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മല്ലപുരത്തിനും കാരയ്ക്കിലിനും ഇടയിൽ ചുഴലിക്കാറ്റ് വീശിയടിച്ചേക്കും. ആറ് മുതൽ 10 സെമി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. വില്ലുപുരം, കടലൂർ, പുതുച്ചേരി, ചെന്നൈ എന്നിവിടങ്ങളിൽ ബുധനാഴ്ചയോടെ മഴ കനക്കും.

Recommended Video

cmsvideo
നിവാർ ചുഴലിക്കാറ്റ് തീരത്തേക്ക് ശക്തമായി വരുന്നു..ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിവാർ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്‌നാട്-പുതുച്ചേരി തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. 18 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങുന്നത്.

Hurricane Nivar

തിങ്കളാഴ്ച തീരദേശ ജില്ലകളിൽ മഴ ലഭിച്ച് തുടങ്ങും. പിന്നീട് ഘട്ടം ഘട്ടമായി മഴ ശക്തി പ്രാപിക്കുമെന്നും ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എസ് ബാലചന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയും തീരത്തെ ചില പ്രദേശങ്ങളിൽ മഴ കനക്കും. നവംബർ 25 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്. ചൊവ്വാഴ്ച നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ആറ് ടീമുകളെ കടലൂരിലേക്കും ചിദംബരത്തിലേക്കും അയച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് തീരെ തൊടുമ്പോൾ കാറ്റിന്റെ വേഗത 90 കിലോമീറ്റർ വരെയായേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.നിലവിൽ 40മുതൽ 50 മീറ്റർ വരെ വേഗതിയിലാണ് കാറ്റ് വീശുന്നത്.

നിലവിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചുഴലിക്കാറ്റിന്റെ രൂപീകരണവും വികാസവും സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.അറബിക്കടലിൽ രൂപം കൊണ്ട 'ഗതി' അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറയുന്നതായും സോമാലിയ തീരത്തേക്ക് അടുക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊലീസ് ആക്ട് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിപൊലീസ് ആക്ട് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

സംശയ രോഗം; ദുബൈയിൽ പാർക്കിംഗ് ഏരിയയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ മലയാളിക്ക് ജീവപര്യന്തംസംശയ രോഗം; ദുബൈയിൽ പാർക്കിംഗ് ഏരിയയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ മലയാളിക്ക് ജീവപര്യന്തം

 'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി 'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി

'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്

English summary
Hurricane Nivar will hit the Tamil Nadu coast soon. Heavy rains are expected. Extreme caution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X