കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരന്‍ അബു ദുജാനയുടെ വധം; കാശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു

അബു ദുജാന വധം; കാശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബു ദുജാനയെ സുരക്ഷാ സൈനികര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ കാശ്മീരില്‍ പലയിടത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. നേരത്തെ ബിഹ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹന്‍ വാണിയെ കൊലപ്പെടുത്തിയശേഷം താഴ്‌വര സംഘര്‍ഷ ഭൂമിയായി മാറിയിതിന് സമാനമാണ് കാര്യങ്ങളെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞദിവസമാണ് ലഷ്‌കര്‍ ഇ തൊയ്ബ കാശ്മീര്‍ കമാന്‍ഡര്‍ അബദുജാനയെ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം കൊലപ്പെടുത്തിയത്. ഇതിനുശേഷം കാശ്മീരില്‍ ഹിസ്ബുള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ബന്ദുമായി ബന്ധപ്പെട്ടുണ്ടായ ലഹളയില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പോലീസ് വെടിവെയ്പില്‍ പരിക്കേറ്റയാളാണ് കൊല്ലപ്പെട്ടത്.

 mujahidhi-03-1501729156.jpg -Properties

പുല്‍വാമ ജില്ലയിലെ അഖീല്‍ അഹമ്മദ് ഭട്ട് ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പുല്‍വാമ ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് നടത്തിയ വെടിവെയ്പില്‍ ഒരു നഴ്‌സിനും പാരാമെഡിക്കല്‍ വിദ്യാര്‍ഥിക്കും പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്‍ ആഹ്വാനം ചെയ്ത ബന്ദിനെ തുടര്‍ന്ന് ജനജീവിതം തടസപ്പെട്ടു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കാശ്മീരില്‍ ഇന്റര്‍നെറ്റ് ഉപയോഗം അധികൃതര്‍ തടഞ്ഞിട്ടുണ്ട്.

അബു ദുജാനയുടെ മൃതദേഹം കൈമാറുന്നതിനായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പാക്കിസ്ഥാന്‍ ഹൈ കമ്മീഷനുമായി ബന്ധപ്പെടും. പാക് അധീന കാശ്മീര്‍ സ്വദേശിയാണ് അബു ദുജാന. കഴിഞ്ഞദിവസം ഭാര്യയെ കാണാനായി കാശ്മീരിലെത്തിയപ്പോള്‍ സുരക്ഷാ സൈനികര്‍ വളയുകയായിരുന്നു.

English summary
Abu Dujana killing: Hurriyat calls for Kashmir shutdown, another civilian dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X