എഞ്ചിനീയർ നവവധുവിന്റെ കന്യകാത്വം വിറ്റു, യുവതിയുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

ബംഗളൂരുവിലെ എഞ്ചിനീയര്‍ ഭാര്യയുടെ കന്യകാത്വം വിറ്റു.2 ലക്ഷം രൂപയ്ക്കാണ് ഭർത്താവ് കന്യകാത്വം വിറ്റത്. വിവാഹ മോചനത്തിന് ഒരുങ്ങി യുവതി.

ആഗ്ര: ഇന്ത്യന്‍ സമൂഹത്തില്‍ വളരെ സാധാരണമാണ് ബന്ധുക്കളുടെ നേതൃത്വത്തില്‍ ജാതകവും, കുടുംബ പാരമ്പര്യവും എല്ലാം നോക്കി നടത്തുന്ന കല്യാണങ്ങള്‍. പ്രണയ വിവാഹത്തെ ഇപ്പോഴും ചിലരെങ്കിലും നെറ്റി ചുളിച്ച് കൊണ്ടാണ് നോക്കുന്നത്. മതം, ജാതി, കുടുംബ പാരമ്പര്യം, ജോലി, ഇവയെല്ലാം നോക്കി അച്ഛനും അമ്മയും ബന്ധുക്കളും ചേര്‍ന്ന് ഒരു പയ്യനെ കണ്ട് പിടിക്കും. അയാളെ ആദ്യമായി നേരില്‍ കാണുന്നത് വിവാഹ നിശ്ചയത്തിനാവാം, പരസ്പരം കൂടുതല്‍ അറിയുന്നത് മുമ്പേ വിവാഹ ജീവിതവും തുടങ്ങും. ഇത്തരത്തില്‍ നടന്ന് ഒരു വിവാഹ ജീവിതത്തിന്‌റെ ദുരന്തവശമാണ് ആഗ്ര സ്വദേശിനിയായ യുവതി (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല) വിശദീകരിക്കുന്നത്.

ഡോക്ടറാവാന്‍ ആഗ്രഹിച്ചു...

ആഗ്രയിലെ ഇടത്തരം കുടുംബത്തിലാണ് എന്‌റെ ജനനം. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയില്‍ അല്ലെങ്കിലും അച്ഛന്‌റെ വരുമാനം കൊണ്ട് അമ്മയും അനിയത്തിയും ഞാനും അടങ്ങുന്ന കുടുംബം മാന്യമായി ജീവിച്ചു. എന്നെ ഡോക്ടര്‍ ആക്കണമെന്നായിരുന്നു അച്ഛന്‌റെയും അമ്മയുടെയും ആഗ്രഹം. പ്ലസ്ടു നല്ല മാര്‍ക്കോടെ പാസായ ശേഷം ഞാന്‍ എന്‍ട്രസ് കോച്ചിംഗിന് പോയിത്തുടങ്ങി. എന്നാല്‍ മികച്ച വിജയം സ്വന്തമാക്കാന്‍ എനിയ്ക്ക് ആയില്ല. ഇനിയും വീട്ടുകാരുടെ പണം കളയാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയാണ് പറഞ്ഞത് ബിഎസ് സിയ്ക്ക് ചേരാം എന്ന്.

കല്യാണ ആലോചനകള്‍ വന്ന് തുടങ്ങി.

ബിഎസ് സി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ തന്നെ എനിക്ക് കല്യാണ ആലോചനകള്‍ വരുന്നുണ്ടായിരുന്നു. അനിയത്തി കൂടി ഉള്ളത് കൊണ്ട് വിവാഹം അധികം നീണ്ടി കൊണ്ട് പോകാന്‍ അച്ഛനും അമ്മയും ആഗ്രഹിച്ചില്ല. അങ്ങനെ ഇരിക്കെയാണ് ഞങ്ങളുടെ ബന്ധു മുഖേന ആ കല്യാണ ആലോചന വന്നത്.

നല്ല ബന്ധം...

ബംഗലൂരുവില്‍ എഞ്ചിനീയറാണ് പയ്യന്‍. ഫോട്ടോ കണ്ടപ്പോള്‍ തന്നെ അച്ഛനും അമ്മയ്ക്കും ഇഷ്ടമായി. ഞങ്ങള്‍ ആദ്യം കാണുന്നത് 'സ്‌കൈപ്പിലൂടെയാണ്'. സംസാരിച്ചു, നല്ല മാന്യമായ പെരുമാറ്റം. ഉടന്‍ വിവാഹം വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ ഈ ആലോചനയുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റില്ലെന്ന് എനിയ്ക്കും തോന്നി.

പെണ്ണുകാണല്‍

ബന്ധുക്കള്‍ക്ക് ഒപ്പമാണ് അയാള്‍ പെണ്ണുകാണാന്‍ എത്തതിയത്. ഒറ്റ നോട്ടത്തില്‍ തന്നെ എനിയ്ക്ക് ആളെ ഇഷ്ടമായി. 3 മാസത്തിന് ശേഷമുള്ള തിയ്യതിയിലേക്ക് വിവാഹം ഉറപ്പിച്ചു.

ഫോണില്‍ സംസാരിക്കുമായിരുന്നു.

ഫോണില്‍ ഞങ്ങള്‍ നിരന്തരം സംസാരിക്കുമായിരുന്നു. പുലര്‍ച്ചെ വരെ നീളുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍ . ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടന്നൊരു ദിവസം അദ്ദേഹം എന്‌റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയാതെ ആയി.

അദ്ദേഹത്തിന്‌റെ ചോദ്യം എന്നെ ഞെട്ടിച്ചു

2 ദിവസത്തിന് ശേഷം അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. പക്ഷേ അദ്ദേഹത്തിന്‌റെ ചോദ്യം എന്ന ഞെട്ടിച്ചു. ഞാന് കന്യകയാണോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അതെ, എന്ന് ഞാന്‍ മറുപടി നല്‍കി. 2 മാസത്തിന് ശേഷം ഞങ്ങളുടെ വിവാഹവും കഴിഞ്ഞു

ബംഗലൂരുവിലേക്ക്

വിവാഹ ശേഷം ഞങ്ങള്‍ രണ്ട് പേരും ഭര്‍ത്താവിന്‌റെ ജോലി സ്ഥലമായ ബംഗലൂരുവിലേക്ക് പോയി. എന്നാല്‍ ഈ ദീവസങ്ങളിലൊന്നും അദ്ദേഹം എന്ന തൊടുക പോലും ചെയ്തിരുന്നില്ല.

ആ ഞെട്ടിയ്ക്കുന്ന സത്യം

അദ്ദേഹത്തിന്‌റെ പെരുമാറ്റത്തിലെ അസ്വഭാവികതയെ കുറിച്ച് ഞാന്‍ തുറന്ന് ചോദിച്ചു. അപ്പോഴാണ് ആ ഞെട്ടിയ്ക്കുന്ന മറുപടി എനിക്ക് ലഭിച്ചത്. നന്നായി മദ്യപിയ്ക്കുന്ന അദ്ദേഹത്തിന് 2 ലക്ഷം രൂപയോളം കടം ഉണ്ടായിരുന്നത്രേ. കടം വീട്ടാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗം എന്തെന്നോ... എന്‌റെ കന്യകാത്വം വില്‍ക്കുക. തന്‌റെ സുഹൃത്തിന് 2 ലക്ഷം രൂപയ്ക്ക് സ്വന്തം ഭാര്യയുടെ കന്യകാത്വം അദ്ദേഹം വിറ്റിരിക്കുന്നു. എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. ഞാന്‍ അച്ഛനേയും അമ്മയെയും വിവരം അറിയിച്ചു. അവര്‍ എത്തി എന്നെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു.

വിവാഹ മോചനത്തിന്..

അയാളില്‍ നിന്ന് വിവാഹ മോചനത്തിന് അപേക്ഷ നല്‍കി ഇരിയ്ക്കുകയാണ് ഞാനിപ്പോൾ. എന്‌റെ തെറ്റുകൊണ്ടല്ല ഈ വിവാഹ ബന്ധം തകര്‍ന്നത്. എന്നിട്ടും സമൂഹത്തില്‍ നിന്ന് കേള്‍ക്കേണ്ടിവരുന്ന കുറ്റപ്പെടുത്തലുകൾ സഹിയ്ക്കാനാമില്ല. എന്‌റെ വിദ്യാഭ്യാസ യോഗ്യത വെച്ച് ഒരു ജോലിയ്ക്ക് ശ്രമിക്കുന്നുണ്ട്. അച്ഛനെയും അമ്മയേയും സഹായിക്കണം.

മറ്റൊരു വിവാഹം

ഉടനെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാന്‍ വയ്യ. അതേ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. എല്ലാ അറേജിഡ് മാരേജും ഇങ്ങനെ ആകണം എന്നല്ല. പക്ഷേ ഈ ഷോക്കില്‍ നിന്ന് മോചിതയാകാന്‍ എനിക്ക് കുറച്ച് കൂടി സമയം വേണം. പക്ഷേ ഒരു ആഗ്രഹം ഉണ്ട്, സ്വന്തം പങ്കാളിയെ കുറിച്ച് അല്‍പമെങ്കിലും മനസ്സിലാക്കി വിവാഹബന്ധം തുടങ്ങുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q