കാണ്‍പൂര്‍ മജിസ്ട്രേട്ടിനെ കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കാണ്‍പൂര്‍: കാണ്‍പൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രതിഭാ ഗൗതത്തിന്റെ മരണത്തില്‍ ഭര്‍ത്താവ് അഡ്വക്കേറ്റ് മനു അഭിഷേക് രാജനെ കാണ്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഭയുടെ വീട്ടുക്കാര് നല്കിയ പരാതിയെ തുടര്‍ന്നാണ് മനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഭയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഗര്‍ഭഛിദ്രം നടത്താന്‍ ഇയാള്‍ പ്രതിഭയെ പ്രേരിപ്പിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തി.
ഞായറാഴ്ച രാവിലെ ഔദ്യോഗിക താമസ സ്ഥലമായ സര്സ്യൂട്ട് ഹൗസ് കോളനിയില്‍ ദുരൂഹ സാഹചര്യത്തിലാണ് പ്രതിഭയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു തുടക്കത്തില്‍ മനു പോലീസില്‍ പറഞ്ഞത്. എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ മനുവിന് എതിരെ പരാതി നല്‍കിയത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിഭയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. മാത്രമല്ല മൂന്നര മാസം ഗര്‍ഭിണിയുമായിരുന്നു. ശരീരത്തില്‍ 20 ലധികം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് പ്രതിഭയെ കൊലപ്പെടുത്തിയത് എന്ന് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കൊലപാതക കുറ്റതിന് കേസ് എടുത്തിട്ടുണ്ട്. 2016 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രതിഭ കാണ്‍പൂര്‍ ദേഹത്തിലെ മജിസ്ട്രേറ്റും മനു ദില്ലി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലുമാണ്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications