കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണ്‍പൂര്‍ മജിസ്‌ട്രേട്ടിനെ കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

  • By ഭദ്ര
Google Oneindia Malayalam News

കാണ്‍പൂര്‍: കാണ്‍പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രതിഭാ ഗൗതത്തിന്റെ മരണത്തില്‍ ഭര്‍ത്താവ് അഡ്വക്കേറ്റ് മനു അഭിഷേക് രാജനെ കാണ്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഭയുടെ വീട്ടുക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിഭയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഗര്‍ഭഛിദ്രം നടത്താന്‍ ഇയാള്‍ പ്രതിഭയെ പ്രേരിപ്പിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തി.

ഞായറാഴ്ച രാവിലെ ഔദ്യോഗിക താമസ സ്ഥലമായ സര്‍സ്യൂട്ട് ഹൗസ് കോളനിയില്‍ ദുരൂഹ സാഹചര്യത്തിലാണ് പ്രതിഭയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു തുടക്കത്തില്‍ മനു പോലീസില്‍ പറഞ്ഞത്. എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ മനുവിന് എതിരെ പരാതി നല്‍കിയത്.

urder35

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിഭയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. മാത്രമല്ല മൂന്നര മാസം ഗര്‍ഭിണിയുമായിരുന്നു. ശരീരത്തില്‍ 20 ലധികം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് പ്രതിഭയെ കൊലപ്പെടുത്തിയത് എന്ന് പ്രാഥമിക നിഗമനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കൊലപാതക കുറ്റതിന് കേസ് എടുത്തിട്ടുണ്ട്. 2016 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രതിഭ കാണ്‍പൂര്‍ ദേഹത്തിലെ മജിസ്‌ട്രേറ്റും മനു ദില്ലി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലുമാണ്.

English summary
A day after the death of judicial magistrate Pratibha Gautam, her advocate husband Manu Abhishek Rajan, has been arrested on charges of murder by Kanpur police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X