അബോര്ഷന് സമ്മതിച്ചില്ല; വനിതാ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
കാണ്‍പുര്‍: കാണ്‍പുരിലെ വസതിയില്‍ കഴിഞ്ഞദിവസം വനിതാ മജിസ്ട്രേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മുപ്പതുകാരിയായ പ്രതിഭാ ഗൗതത്തിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് മനു അഭിഷേക് ആണ് അറസ്റ്റിലായത്. അബോര്ഷന് സമ്മതിക്കാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
മൂന്നുമാസം ഗര്‍ഭിണിയായിരുന്ന പ്രതിഭയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ദില്ലിയില്‍ നിന്നും താന്‍ മടങ്ങിയെത്തിപ്പോള്‍ ഭാര്യ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെന്നായിരുന്നു മനുവിന്റെ മൊഴി. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിഭ കൊല്ലപ്പെട്ടതായി തെളിയുകയായിരുന്നു. കൈയ്യിലും കാലിലും പരിക്കുകളുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതോടെ ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തിയശേഷമോ ഗുരുതരമായി പരിക്കേല്പ്പിച്ചശേഷമോ പ്രതിഭയെ കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. ഗൗതമിന്റെ കുടുംബാംഗങ്ങളെയും വേലക്കാരനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
അടുത്തിടെ മനുവും ഭാര്യയും വീട്ടില്‍ വഴക്കുകൂടുക പതിവായിരുന്നു. അബോര്ഷന് ചെയ്യണമെന്ന മനുവിന്റെ ആവശ്യം നിരസിച്ചതാണ് വഴക്കിനിടയാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍
ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ കൊലപാതകം; കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ കൊല്ലാന്‍ സീനിയര്‍ ഡോക്ടറുടെ നിര്‍ദേശം, ഫോണ്‍ കോള്‍ റെക്കോര്‍ഡ്!
കണ്ണൂര്‍ കൊലപാതകങ്ങള്‍ ദേശീയ ശ്രദ്ധയിലേക്ക്
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications