കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബോര്‍ഷന് സമ്മതിച്ചില്ല; വനിതാ മജിസ്‌ട്രേറ്റിനെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

കാണ്‍പുര്‍: കാണ്‍പുരിലെ വസതിയില്‍ കഴിഞ്ഞദിവസം വനിതാ മജിസ്‌ട്രേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മുപ്പതുകാരിയായ പ്രതിഭാ ഗൗതത്തിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് മനു അഭിഷേക് ആണ് അറസ്റ്റിലായത്. അബോര്‍ഷന് സമ്മതിക്കാത്തതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

മൂന്നുമാസം ഗര്‍ഭിണിയായിരുന്ന പ്രതിഭയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ദില്ലിയില്‍ നിന്നും താന്‍ മടങ്ങിയെത്തിപ്പോള്‍ ഭാര്യ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെന്നായിരുന്നു മനുവിന്റെ മൊഴി. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിഭ കൊല്ലപ്പെട്ടതായി തെളിയുകയായിരുന്നു. കൈയ്യിലും കാലിലും പരിക്കുകളുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

arrest

ഇതോടെ ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തിയശേഷമോ ഗുരുതരമായി പരിക്കേല്‍പ്പിച്ചശേഷമോ പ്രതിഭയെ കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. ഗൗതമിന്റെ കുടുംബാംഗങ്ങളെയും വേലക്കാരനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

അടുത്തിടെ മനുവും ഭാര്യയും വീട്ടില്‍ വഴക്കുകൂടുക പതിവായിരുന്നു. അബോര്‍ഷന്‍ ചെയ്യണമെന്ന മനുവിന്റെ ആവശ്യം നിരസിച്ചതാണ് വഴക്കിനിടയാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍

ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ കൊലപാതകം; കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ കൊല്ലാന്‍ സീനിയര്‍ ഡോക്ടറുടെ നിര്‍ദേശം, ഫോണ്‍ കോള്‍ റെക്കോര്‍ഡ്!

കണ്ണൂര്‍ കൊലപാതകങ്ങള്‍ ദേശീയ ശ്രദ്ധയിലേക്ക്

English summary
Husband arrested for murdering Kanpur magistrate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X