ഭാര്യയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ചെലവിട്ടത് 7 കോടി, നാടിന് തന്നെ ഹീറോ ആയി ഭര്‍ത്താവ്
അദ്ദേഹം തന്റെ ഭാര്യയ്ക്ക് സാധിപ്പിച്ചുകൊടുത്ത ആഗ്രഹം കേട്ടാല്‍ അമ്പരന്ന് പോകും. അതെ 62 കാരനായ ഭര്‍ത്താവ് ആണ് തന്റെ ഭാര്യയുടെ ആ വലിയ ആഗ്രഹം നടത്തിക്കൊടുത്തത്.

ഏതൊരു ഭാര്യയുടേയും ആഗ്രഹമായിരിക്കും തന്നെ ജീവനെപ്പോലെ പ്രണയിക്കുന്ന, സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവ്. താന്‍ എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചുതരുന്ന ഒരു ഭര്‍ത്താവ്.. അങ്ങനൊക്കെ ഭര്‍ത്താക്കാന്മാരുണ്ടാകുമോ. ചിലപ്പോള്‍ സിനിമയില്‍ ഉണ്ടായിരിക്കാം എന്നായിരിക്കും നിങ്ങള്‍ വിചാരിക്കുന്നത്.
അല്ല, ഭാര്യയുടെ ഏത് ആഗ്രഹവും സാധിപ്പിച്ചുകൊടുക്കുന്ന ഒരു ഭര്‍ത്താവ് ഉണ്ട്. അദ്ദേഹം തന്റെ ഭാര്യയ്ക്ക് സാധിപ്പിച്ചുകൊടുത്ത ആഗ്രഹം കേട്ടാല്‍ അമ്പരന്ന് പോകും. അതെ 62 കാരനായ ഭര്‍ത്താവ് ആണ് തന്റെ ഭാര്യയുടെ ആ വലിയ ആഗ്രഹം നടത്തിക്കൊടുത്തത്. ഇനി എന്താണ് ആ ആഗ്രഹം എന്നല്ലേ.. പറയാം...

ഭാര്യയുടെ ആ ആഗ്രഹം..
ഭര്‍ത്താക്കന്മാരോട് ഭാര്യമാര്‍ ചില ആഗ്രഹങ്ങള്‍ പറയുന്നത് സാധാരണമാണ്. അങ്ങനെ ഒരു ആഗ്രഹമാണ് ഈ ഭാര്യ തന്റെ ഭര്‍ത്താവിനോട് പറഞ്ഞത് . ഭാര്യയുടെ ആഗ്രഹം കേട്ട ഭര്‍ത്താവ് അത് സമ്മതിക്കുതയും ചെയ്തു. എന്താണ് ഭാര്യ പറഞ്ഞ ആഗ്രഹം എന്നോ...
വിശ്വാസിയായ ഇദ്ദേഹത്തിന്റെ ഭാര്യ ബൈജയന്തിക്ക് ദേവിയെ ആരാധിക്കണമെന്നായിരുന്നു ആഗ്രഹം. ദേവിയെ ആരാധിക്കണമെങ്കിൽ അമ്പലത്തിൽ പോകണം അല്ലേ, എന്നാൽ തന്റെ ഭാര്യയ്ക്കായി ഇദ്ദേഹം ഒരു ക്ഷേത്രം തന്നെ പണിതു.

2008ൽ പണിതു തുടങ്ങിയ ക്ഷേത്രം..
ബിഞ്ജരാപൂർ ബ്ലോക്കിന് കീഴിലുള്ള ചിക്ന ഗ്രാമത്തിലെ ബൈജയന്തി കുട്ടിക്കാലം മുതൽ മാ സന്തോഷിയുടെ ഭക്തയായിരുന്നു. "എന്റെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ ദേവിയെ ആരാധിക്കണമെന്ന് എന്റെ ഭാര്യക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. ഞാൻ എന്റെ അമ്മായിയമ്മയുടെ ഗ്രാമത്തിൽ ഒന്നര ഏക്കറിൽ ക്ഷേത്രം നിർമ്മിച്ചു. 2008 ൽ ആരംഭിച്ച നിർമ്മാണം അടുത്തിടെ പൂർത്തിയായി," ഖേത്രബാസി പറഞ്ഞു.

ഗ്രാമത്തിൽ താമസിച്ചുകൊണ്ട്..
ബൈജയന്തിയുടെ ആഗ്രഹപ്രകാരം ദക്ഷിണേന്ത്യൻ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. "ഗ്രാമത്തിൽ താമസിച്ചുകൊണ്ട് അവൾ തന്നെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചു. സന്തോഷി ദേവിയെ കൂടാതെ, ശിവൻ, ഗണേഷ്, ഹനുമാൻ, നബഗ്രഹങ്ങൾ എന്നിവരെയും ക്ഷേത്രത്തിൽ ആരാധിക്കും," അദ്ദേഹം പറഞ്ഞു. "എന്റെ മകൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറും മകൾ ഡോക്ടറുമാണ്. അമ്മയുടെ ആഗ്രഹപ്രകാരം ക്ഷേത്രം പണിയാൻ പണം ചെലവഴിക്കാൻ ഇരുവരും എന്നെ പ്രോത്സാഹിപ്പിച്ചു," ഖേത്രബാസി കൂട്ടിച്ചേർത്തു.

ഭാര്യയുടെ ആഗ്രഹം പൂർത്തിയാക്കി നാട്ടിലെ താരമായി..
ക്ഷേത്രം പണിതതിൽ ബൈജയന്തിയും ഗ്രാമവാസികളും സന്തോഷം പ്രകടിപ്പിച്ചു. മനോഹരമായ ഈ ക്ഷേത്രം പണിതുകൊണ്ട് എന്റെ ആഗ്രഹം സാധിച്ചുതന്നതിൽ ഞാൻ എന്റെ ഭർത്താവിനോട് നന്ദിയുള്ളവളാണ്," അവർ പറഞ്ഞു. "ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ക്ഷേത്രം പണിയാൻ അവൾ ഭർത്താവിനോട് പറഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," ഗ്രാമവാസിയായ രമാകാന്ത ദാസ് പറഞ്ഞു. ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുത്ത ഭർത്താവ് ഇപ്പോൾ ഗ്രാമത്തിലെ തന്നെ താരമാണ്..












Click it and Unblock the Notifications