ഉത്സവത്തിന് കൊണ്ടുപോകണമെന്ന് വാശിപിടിച്ചു, ഭര്‍ത്താവ് ഭാര്യയെ തീയിട്ടു!
ചെന്നൈ: എന്തിനും ഏതിനും കഴുത്തറക്കുന്ന കാലമാണല്ലോ ഇത്. കൊല്ലാനും തല്ലാനും ഇപ്പോള്‍ പ്രത്യേകിച്ച് കാരണമില്ലാതായി മാറിയിരിക്കുന്നു. സമാനമായ സംഭവം നടന്നിരിക്കുന്നത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ്. പൊങ്കല്‍ ഉത്സവത്തിന് കൊണ്ടു പോകണമെന്ന് പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് തീയിടുകയാണ് ചെയ്തത്.
ഗ്രാമത്തില്‍ നടക്കുന്ന പൊങ്കല്‍ ഉത്സവം കാണണമെന്ന് ഭാര്യ ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെടുകയും ശല്യം ചെയ്യുകയുമായിരുന്നു. ഒടുവില്‍ ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

സ്ത്രീക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. 34 വയസുള്ള ഉമ മഹേശ്വരിക്കാണ് പൊള്ളലേറ്റത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് എല്ലാവരും ഉറങ്ങി കിടക്കുന്ന സമയത്താണ് ഈ അക്രമം കാണിച്ചത്. രണ്ട് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്.
പൊങ്കല്‍ ഉത്സവത്തിന് തന്നെയും മക്കളെയും കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് തന്റെ കൈയ്യില്‍ പണമില്ലെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടാകുകയായിരുന്നു. ഉറങ്ങാന്‍ കിടന്നപ്പോഴാണ് ഉമയുടെ ദേഹത്ത് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിക്കുന്നത്. തീ കൊളുത്തിയശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉമയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. സംഭവത്തില്‍ ഉമയുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications