സ്വത്ത് തര്‍ക്കം മൂത്തു, യുവാവ് ഭാര്യയുടെ മൂക്ക് മുറിച്ചു
കോട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയുടെ മൂക്കും കൈവിരലുകളും മുറിച്ചുകളഞ്ഞതായി പരാതി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. നന്ദ് സിംഗ് എന്ന 40കാരനാണ് തര്‍ക്കത്തിനൊടുവില്‍ ഭാര്യയുടെ മൂക്കും കൈയിലെ നാല് വിരലുകളും മുറിച്ചത്. നന്ദ് സിംഗും സഹോദരനും ചേര്‍ന്നാണ് 35 കാരിയായ ഷിംല കന്‍വയെ ആക്രമിച്ചത്.
വെളളിയാഴ്ചയാണ് നന്ദ് സിംഗ് ഭാര്യ ഷിംല കന്‍വയുടെ മൂക്കും കൈവിരലുകളും മുറിച്ചുമാറ്റിയത്. തുടര്‍ന്ന് ഇവരെ ഒരു മുറിയിലിട്ട് പൂട്ടി. പോലീസ് സ്ഥലത്തെത്തിയാണ് ഷിംല കന്‍വയെ മോചിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു ഷിംല കന്‍വയെ പോലീസ് മഹാറാവു ഭീം സിംഗ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നന്ദ് സിംഗും ഷിംല കന്‍വയും വെവ്വേറെയാണ് താമസം എന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷിംല കന്‍വ ഒരു സ്വത്തിന്റെ കാര്യം പറയാനായി ഭര്‍ത്താവിന്റെ വീട്ടില്‍ പോയിരുന്നത്രെ. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഷിംല കന്‍വയുടെ മൂക്കും കൈവിരലുകളും മുറിക്കുന്നത് വരെ എത്തിയത്.
നന്ദ് സിംഗിനും ഇളയ സഹോദനും എതിരെ കോട്ട പോലീസ് കേസെടുത്തു. ഐ പി സി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. കേസ് പോലീസ് അന്വേഷിക്കുകയാണ് എന്ന് കോട്ട സ്‌റ്റേഷന്‍ ഓഫീസര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications