ഭർത്താവിനെ ക്രൂരമായി തല്ലിച്ചതച്ച് ഭാര്യ, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, വീഡിയോ വൈറൽ!
കൊല്‍ക്കത്ത: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡന നിരക്ക് ഉയരുന്നതായാണ് കണക്കുകള്‍. അതിനിടെ കൊല്‍ക്കത്തയില്‍ നിന്നും ഭാര്യ ഭര്‍ത്താവിനെ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഭര്‍ത്താവിനെ യുവതി അടിക്കുകയും തൊഴിക്കുകയും സിഗരറ്റ് ഉപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്പ്പിക്കുകയുമടക്കം ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബിധാന്‍ നഗറിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ യുവാവിനാണ് ഭാര്യത്തില് നിന്നും അതിക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വീട്ടില്‍ താമസിക്കാന്‍ വന്നതാണ് ഭാര്യയെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ഇവര്‍ വീട്ടിലേക്ക് കൊറോണയെ കൊണ്ട് വന്നു എന്നാരോപിച്ചാണ് യുവതി ഭര്‍ത്താവിനെ പൊതിരെ തല്ലിയത്.

യുവാവിന്റെ മുഖത്ത് തുടര്‍ച്ചയായി ഭാര്യ തല്ലുന്നത് വീഡിയോയില്‍ കാണാം. ഇത് കൂടാതെ കൈ പിറകിലേക്ക് തിരിക്കുന്നതും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുന്നതും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. മാത്രമല്ല യുവതി ഭര്‍ത്താവിനെ തെറി പറയുന്നതും കേള്‍ക്കാം. വീട്ടിലെ വെബ് ക്യാമില്‍ ആണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ജൂണ്‍ 5നാണ് യുവാവ് ആക്രമിക്കപ്പെട്ടത്. തന്നെ ഭാര്യ കഴിഞ്ഞ നാല് വര്‍ഷമായി ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ട് എന്നാണ് ഭര്‍ത്താവ് പരാതിപ്പെടുന്നത്. ഇതേത്തുടര്‍ന്ന് യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല എന്നാണ് ആരോപണം. തുടര്‍ന്നാണ് ഭര്‍ത്താവ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിറകെ യുവതിക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യയ്ക്ക് വേണ്ടി അച്ഛനേയും അമ്മയേയും ഉപേക്ഷിക്കാൻ സാധിക്കില്ലെന്ന് യുവാവ് പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications