സ്ത്രീധനം നല്‍കാത്തതിന് എട്ട് വര്‍ഷം നീണ്ട പീഡനം, അവസാനം മൂക്ക് അറുത്തെടുത്ത് ഭര്‍ത്താവ് മുങ്ങി
ലെഖ്നൗ: സ്ത്രീധന നിരോധന നിയമം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ ഇന്നും സ്ത്രീകള്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ 25 കാരിയായ കാമലേഷ് അനുഭവിച്ചത് എട്ട് വര്‍ഷം നീണ്ട പീഡനമാണ്.
സന്‍ജീവ് രത്തോറിനെ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാമലേഷ് വിവാഹം ചെയതത്. 50,000 രൂപ സ്ത്രീധനം തരാമെന്ന് പറഞ്ഞായിരുന്നു വിവാഹം നടത്തിയത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത്രയും തുക നല്കാന് സാധിച്ചില്ല. സ്ത്രീധനത്തിന്റെ പേരില്‍ സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസത്തില്‍ സ്ത്രീധനത്തെ ചൊല്ലി വീണ്ടും ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ കാമലേഷിനെ കെട്ടിയിട്ട് മൂക്ക് അറുത്തെടുക്കുകയായിരുന്നു സന്‍ജീവ്. മൂക്കിന്റെ പാതി കഷ്ണവുമായി സ്ഥലം വിടുകയും ചെയ്തു. ക്ഷേത്രത്തില്‍ കാണിക്കയായി ഇട്ടു എന്നും കേള്‍ക്കുന്നുണ്ട്. രക്തസ്രാവത്തെ തുടര്‍ന്ന് അടുത്തുള്ള ക്ലിനിക്കില്‍ കാമലേഷിനെ പ്രവേശിപ്പിച്ചെങ്കിലും മൂക്കില്‍ പാതി കഷ്ണം ഇല്ലാത്തതിനാല്‍ മുറിവ് കെട്ടാന്‍ മാത്രമേ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കാമലേഷിന്റെ വീട്ടുക്കാരുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധനത്തിന്റെ പേരിലുള്ള ഉപദ്രവത്തിനും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാളും വീട്ടുക്കാരും ഒളിവിലാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications